മക്കയിലുണ്ടായ തീപിടുത്തത്തിൽ ഹോട്ടലിനും റെസ്റ്റോറന്റിനും കേടുപാടുകൾ

മക്ക: മക്കയിലെ ഒഴിഞ്ഞ പറമ്പിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് സമീപത്തെ ഹോട്ടലിന്റെ മുൻഭാഗത്തിനും റെസ്റ്റോറന്റിനും കേടുപാടുകൾ സംഭവിച്ചു.

നിർമ്മാണ അവശിഷ്ടങ്ങൾക്കും മരക്കഷ്ണങ്ങൾക്കും തീപിടിച്ചാണ് അപകടമുണ്ടായതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

ഒഴിഞ്ഞ സ്ഥലത്ത് കുന്നുകൂടിക്കിടന്ന മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. മക്ക സിവിൽ ഡിഫൻസ് സേന ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ഈ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Hotel and restaurant damaged in fire in Mecca

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.