Posted On
date_range Updated On
date_range കൊടും വേനൽ; വാഹനങ്ങളിൽ തീപിടിക്കുന്ന വസ്തുക്കൾ സൂക്ഷിക്കരുത് -സിവിൽ ഡിഫൻസ്
റിയാദ്: വേനൽ കടുത്തിരിക്കേ വാഹനങ്ങളിൽ തീപിടിക്കുന്ന വസ്തുക്കൾ സൂക്ഷിക്കരുതെന്ന് സൗദി സിവിൽ ഡിഫൻസ്. രാജ്യത്തെ പല ഭാഗങ്ങളിലും താപനില ഉയർന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. വാഹനങ്ങളിൽ തീപിടിക്കുന്ന സാധനങ്ങൾ ഉപേക്ഷിച്ചു പോകുന്നത് തീപിടിത്തത്തിന് കാരണമായേക്കാം.
അതിനാൽ അത്തരം വസ്തുക്കളിൽ നിന്ന് വാഹനങ്ങൾ മുക്തമായിരിക്കണം. മൊബൈൽ ചാർജറുകൾ, ഫോൺ ബാറ്ററികൾ, ഗ്യാസ് ബോട്ടിലുകൾ, പെർഫ്യൂമുകൾ, ഹാൻഡ് സാനിറ്റൈസർ ബോട്ടിൽ, തീപിടിക്കുന്ന മറ്റ് വസ്തുക്കൾ എന്നിവ വാഹനങ്ങളിൽ സൂക്ഷിക്കരുതെന്നും സിവിൽ ഡിഫൻസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.