ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ റി​യാ​ദ് ദി​റാ​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം

റി​യാ​ദി​ൽ ആ​വേ​ശ​മാ​യി ജി.​എം.​എ​ഫ്​ ഓ​ണാ​ഘോ​ഷം

റി​യാ​ദ്: ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ജി.​എം.​എ​ഫ്) റി​യാ​ദ് ദി​റാ​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം ആ​വേ​ശ​ഭ​രി​ത​മാ​യി. ടെ​ൻ​സി പൂ​ക്ക​ള​മി​ട്ട​തോ​ടെ തു​ട​ക്ക​മാ​യ പ​രി​പാ​ടി​യി​ൽ ചെ​ണ്ട​മേ​ളം, ഉ​ണ്ണി കൊ​ല്ലം അ​ണി​ഞ്ഞൊ​രു​ങ്ങി​യ മ​ഹാ​ബ​ലി, ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, ഓ​ണ​സ​ദ്യ, തി​രു​വാ​തി​ര, നാ​ടോ​ടി​നൃ​ത്തം, വ​ടം​വ​ലി എ​ന്നി​വ അ​ര​ങ്ങേ​റി. സ​ജീ​ർ ചി​ത​റ, റി​യാ​സ് പാ​ല​ക്കാ​ട്, സ​ക്കീ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ വ്യ​വ​സാ​യി ഡോ. ​ഇ​ദ്രീ​സി​നെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. സൗ​ദി പൗ​ര​ൻ അ​ബ്​​ദു​ൽ അ​സീ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. യോ​ഗ​ത്തി​ൽ ഷാ​ജി മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റാ​ഫി പാ​ങ്ങോ​ട്, ഇ​ജാ​സ്, സ​ജീ​ർ പെ​രും​കു​ളം, അ​ബ്​​ദു​ൽ അ​സീ​സ് പ​വി​ത്ര, ഹ​രി​കൃ​ഷ്ണ​ൻ, അ​ഫ്സ​ൽ ക​ണ്ണൂ​ർ, സു​ബൈ​ർ കു​മ്മി​ൾ, ടോം​സി മാ​ത്യു, റൂ​ബി ടോം, ​സ​ജ്ന സ​ജീ​ർ, റി​ഷാ​ന അ​ഫ്സ​ൽ, റി​നു ഇ​ജാ​സ്, ന​സീ​ർ കു​ന്നി​ൽ, മു​ന്ന അ​യ്യൂ​ബ്, അ​നി​ത്രി, വാ​പ്പു, റ​ഷീ​ദ് ചി​ല​ങ്ക, അ​ൻ​സി, ന​ബീ​ൽ, ആ​ലി​യ, അ​ജ്മ​ൽ, അ​ഷ്ക​ർ അ​ൻ​സാ​രി, നി​സാം, ഇ​ഖ്ബാ​ൽ, ബി​നോ​യ്, റീ​ന സു​ബൈ​ർ, നി​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ഡി​ജെ​യും ഗാ​ന​മേ​ള​യും ന​ട​ന്നു.

കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലെ​യും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ഓ​ണ​സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി​യ​താ​യി ജി.​എം.​എ​ഫ്​ ജി.​സി.​സി ചെ​യ​ർ​മാ​ൻ റാ​ഫി പാ​ങ്ങോ​ട് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​മാ​യി ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്നും, അ​ൽ​ഷി​ഫ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പു​മാ​യി ചേ​ർ​ന്ന് സൗ​ദി​യി​ൽ മെ​ഡി​ക്ക​ൽ/​ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - GMF Onam celebrations with great enthusiasm in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.