നസീഹ അൻവർ
കനലുകൾ
ഉള്ളിലെ കനലുകൾ ഇന്ധനമാകുന്ന
ചിന്തകളാൽ നിമിഷംതോറും ആളിക്കത്തുന്നു...
നിദ്ര മറന്ന രാത്രികളിൽ ആ അഗ്നിയുടെ ചൂടേറ്റ്
വെന്തുരുകുന്നൊരു മൗനമാകുന്നു ഞാൻ...
മനസ്സിൽ പതിഞ്ഞ മുറിവുകൾ വാളിനേക്കാൾ മൂർച്ചയുള്ളവ,
രക്തമൊഴുകാതെയും നൊമ്പരം ചൊരിയുന്നവ...
മറവി... ഒരു അനുഗ്രഹമായി എന്നിലേക്കെത്തുന്ന
ആ നിമിഷത്തിനായി,
കൂപ്പുകൈകളോടെ ഞാൻ കാത്തിരിക്കുന്നു...
അണയാതെ കത്തുന്ന ഈ ഉള്ളിലെ അഗ്നിയെ ശമിപ്പിക്കുവാൻ,
എെൻറ വേദനകളെല്ലാം സർവ്വശക്തെൻറ
കരങ്ങളിൽ ഏൽപ്പിക്കുന്നു...
എെൻറ കണ്ണുനീരിനും എെൻറ മൗനത്തിനും
എെൻറ മുറിവുകൾക്കും അവൻ സാക്ഷിയാകട്ടെ...
ഒടുവിൽ കത്തിയമർന്ന ഈ ഹൃദയത്തിൽ
ഒരു പുലരിയായി അവെൻറ കരുണ മാത്രം വന്നണയട്ടെ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.