വേടന്...
വേടനെ അറിയിേല്ല?
വേടനെ അറിയാം...
കര്ക്കിടകത്തിലെത്തുന്ന കര്ക്കിടോത്തിയെ അറിയാം..
മലയെൻറ വേടനേയും വണ്ണാെൻറ ആടിയേയുമറിയാം..
പാടാത്ത വേടനെയറിയാം
ഇടന്തല കൊട്ടിപ്പാടുന്ന ചെണ്ടക്കാരനെയുമറിയാം..
ആവണിപ്പലകയില്
അരി നിറച്ച നിറനാഴിയെയും വണങ്ങി
വേടനു മുന്നില്‍ പാടുന്ന വേടപ്പാട്ടറിയാം
വീടിെൻറ മുറ്റത്ത് മുന്നോട്ടും പിന്നോട്ടും
നടനം നടത്തുന്ന കുട്ടി വേടനെയുമറിയാം..
കരിക്കെട്ട കലക്കിയ കിണ്ണവുമറിയാം
പച്ചരി നിറച്ചൊരു മുറവുമറിയാം
ചക്കക്കുരു വെച്ച തളികയുമറിയാം
ചക്കച്ചുളവെച്ച സഞ്ചിയുമറിയാം..
നിറ പറയും നില വിളക്കും നന്നായി അറിയാം
നില മറന്നൊന്നും പറയരുതെന്നറിയാം
കാണിക്കയെല്ലാം തുണിക്കെട്ട് കെട്ടി
അയലത്തെ വീടിന് മുറ്റത്തേക്ക്
നനഞ്ഞു നടക്കുന്ന വേടനറിയാം
എന്നിട്ടുമെന്തേ വേടനെയറിയാത്തത്!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.