നാട്ടിലേക്ക് മടങ്ങുന്ന സലീം കൂട്ടിലങ്ങാടിക്ക് കെ.എം.സി.സിയുടെ ഉപഹാരം റഷീദ് ഒതുക്കുങ്ങല്‍ നൽകുന്നു
സലീം കൂട്ടിലങ്ങാടിക്ക് കെ.എം.സി.സി യാത്രയയപ്പ് നൽകി
ജിദ്ദ: മൂന്നര പതിറ്റാണ്ടുകാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഖാലിദ് ബിൻ വലീദ് ഏരിയ കെ.എം.സി.സി ഉപദേശക സമിതി അംഗം സലീം കൂട്ടിലങ്ങാടിക്ക് (സലീം സദാഫ്കൊ) ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
കെ.എം.സി.സിയിൽ പുതുതായി ചേർന്നവരെ സ്വീകരിക്കുന്നതിനുള്ള നവാഗത സംഗമവും നടന്നു. സജ പാർക്കിൽ നടന്ന പരിപാടി ജിദ്ദ കെ.എം.സി.സി സെക്രട്ടറി സിറാജ് കണ്ണവം ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി പ്രസിഡൻറ് റഷീദ് ഒതുക്കങ്ങല്‍ അധ്യക്ഷത വഹിച്ചു. കെ.എം.സി.സിയുടെ കുടുംബ സുരക്ഷ പദ്ധതി, പ്രവാസി പെന്ഷന് പദ്ധതി, നോര്‍ക്ക ഇന്‍ഷുറന്‍സ്, നോര്‍ക്ക ഐ.ഡി എന്നിവയില്‍ അംഗമാവേണ്ടതിെൻറ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. കെ.പി. അബ്ദുറഹ്മാന് പുളിക്കല്‍, പി.കെ. സുഹൈല്‍, സുബൈര്‍ വാണിമേല്‍, സൈതലവി മോങ്ങം, മുജീബ് മണ്ണാര്‍ക്കാട്, സഫീര്‍ ബാവ, മുഹ്സിന് നാദാപുരം, കെ.പി. റഷീദ്, മുഹ്യിദ്ദീന് താപ്പി, സലാം കൊന്നക്കാട്, റസാഖ് പേരാമ്പ്ര, റഷീദ് ഇരിട്ടി, അന്‍വര്‍ സാദിഖ്, മന്‍സൂര്‍ ഷാനിബ്, നിയാഫ്, ഷംനാദ്, ഷാനിഫ്, സുല്‍ത്താന്‍, തന്‍വീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഏരിയ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡൻറ് റഷീദ് ഒതുക്കുങ്ങല്‍ അബ്ദുല്‍ സലീമിന് ചടങ്ങിൽ നൽകി. നൗഷാദ് ചപ്പാരപടവ് സ്വാഗതവും മുജീബ് മൂപ്പിലാഴി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.