സൗദി ദേശീയ ദിനം ഐ.സി.എഫ് റീജ്യൻ തല രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു
റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഐ.സി.എഫ് സൗദി നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തെ വിവിധ റീജ്യൻ കേന്ദ്രങ്ങളിൽ വിപുലമായ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.
രക്തദാനമെന്ന മഹത്തായ കാരുണ്യ പ്രവർത്തനത്തിലൂടെ മറ്റൊരാളുടെ ജീവന് പ്രതീക്ഷയും പുതുജീവനും നൽകുക എന്ന സന്ദേശമാണ് ഈ കാമ്പയിൻ മുന്നോട്ടുവെക്കുന്നത്.
സൗദി അറേബ്യയോടുള്ള പ്രവാസികളുടെ ഐക്യദാർഢ്യവും മാനവികതയും സാമൂഹിക ഉത്തരവാദിത്വവും പ്രകടിപ്പിക്കുന്നതിെൻറ ഭാഗമായാണ് ദേശീയ ദിനത്തിൽ തന്നെ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്.
മുൻവർഷങ്ങളിൽ വിവിധ ഘടകങ്ങളുടെ നേതൃത്വത്തിൽ വ്യത്യസ്ത ദിവസങ്ങളിലായിരുന്നു രക്തദാന ക്യാമ്പുകൾ നടന്നിരുന്നതെങ്കിൽ, ഇത്തവണ കൂടുതൽ ഏകോപിതവും ഫലപ്രദവുമായ രീതിയിൽ സൗദിയിലുടനീളം ദേശീയ ദിനത്തിൽ തന്നെ റീജ്യൻ തലത്തിൽ ക്യാമ്പുകൾ നടത്താനാണ് ഐ.സി.എഫ് തീരുമാനിച്ചിരിക്കുന്നത്.
ഈ കാരുണ്യ ദൗത്യം വിജയകരമാക്കാൻ രക്തദാനം ചെയ്യാൻ കഴിയുന്ന മുഴുവൻ പ്രവാസി മലയാളികളും സജീവമായി പങ്കാളികളാകണമെന്ന് ഐ.സി.എഫ് സൗദി നാഷനൽ കമ്മിറ്റി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.