പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ഡോ. സയ്യിദ് അൻവർ ഖുർഷിദിനെ ആദരിച്ചപ്പോൾ
റിയാദ്: ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ഡോ. സയ്യിദ് അൻവർ ഖുർഷിദിന് സ്വീകരണം നൽകി.
മലസ് എസ്.എസ്.സി ഓഫീസ് ട്രൈനിങ്ങ് ഹാളിൽ നടന്ന ചടങ്ങിൽ ഇന്റർനാഷനൽ മാസ്റ്റർ ട്രൈനർ ഡോ. പോൾ തോമസ് അധ്യക്ഷത വഹിച്ചു.
റിയാദ് വില്ലാസ് ഫൗണ്ടറും സി.ഇ.ഒയുമായ ഡോ. സൂരജ് പാണയിൽ മുഖ്യാതിഥിതിയായി. മൈക്രോസോഫ്റ്റ് ജനറൽ മാനേജർ അയ്മാൻ തക്രൂരി മുഖ്യ പ്രഭാഷണം നടത്തി. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് വിശിഷ്ടാതിഥിയായിരുന്നു. എസ്.എസ്.സി കമ്പനി സി.ഇ.ഒ ഷിജിത്ത്, സാമൂഹിക പ്രവർത്തകരായ സലീം മാഹി, സാദിഖ്, മാധ്യമ പ്രവർത്തകൻ ഷംനാദ് കരുനാഗപ്പള്ളി, അറബ്ക്കോ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ഡോ. സയ്യിദ് അൻവർ ഖുർഷിദിനുള്ള ഉപഹാരം ഡോ. പോൾ തോമസ് കൈമാറി. അമേരിക്കയിൽ മത്സരിക്കാൻ സെലക്ഷൻ ലഭിച്ച, മിഡിൽ ഈസ്റ്റ് റോബോട്ടിക് സ്കൂൾ ലെവൽ വിന്നർ എൻ.എസ്. പാർവണേന്തുവിനെ ചടങ്ങിൽ ആദരിച്ചു. വിനോദ് കൃഷ്ണ സ്വാഗതവും ഷുക്കൂർ പൂക്കയിൽ നന്ദിയും പറഞ്ഞു. സുജ മാത്യു അവതാരകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.