ഇറാഖ് പുനര്‍നിര്‍മാണത്തിന് സൗദിയുടെ 150 കോടി ഡോളര്‍

റിയാദ്: ഇറാഖ് പുനര്‍നിര്‍മാണത്തിന് സൗദി 150 കോടി ഡോളര്‍ നല്‍കുമെന്ന് വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍. കുവൈത്തില്‍ ചേര്‍ന്ന ഇറാഖ് പുനര്‍നിര്‍മാണ സമ്മേളനത്തില്‍ പങ്കെടുക്കവെയാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. സല്‍മാന്‍ രാജാവി​​​െൻറയും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാ​​​െൻറയും നിര്‍ദേശപ്രകാരമാണ് സഹായവാഗ്ദാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇറാഖി​​​െൻറ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും സൗദി സഹായഹസ്തം നീട്ടിയിട്ടുണ്ട്. 
പൗരാണിക ഇറാഖി​​​െൻറ പ്രൗഡി തിരിച്ചു പിടിക്കണമെന്നതാണ് സൗദിയുടെ ലക്ഷ്യം.  സുരക്ഷ, സമാധാനം, സുസ്ഥിരത എന്നിയവയിൽ അധിഷ്​ഠിതമായ ഇറാഖാണ് സൗദിയുടെ താല്‍പര്യം. ഇത്തരം സംരംഭങ്ങള്‍ക്ക് സഹായകമായ എല്ലാ പദ്ധതികളിലും സൗദി സഹകരിക്കുമെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. 
ഐ.എസിനെതിരെ തുരത്തി രണ്ട് മാസം പിന്നിടുന്ന വേളയിലാണ് കുവൈത്തില്‍ ഇറാഖ് പുനര്‍നിര്‍മാണ സമ്മേളനം വിളിച്ചുചേര്‍ത്തത്.  

Tags:    
News Summary - help news saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.