ജിദ്ദ: ബംഗ്ലാദേശിൽ കഴിയുന്ന റോഹിങ്ക്യൻ അഭയാർഥികളെ സഹായിക്കാൻ കിങ് സൽമാൻ റിലീഫ് സെൻററും ഇൻറർനാഷനൽ മൈഗ്രേഷൻ ഒാർഗനൈസേഷനും ധാരണയായി. കിങ് സൽമാൻ സെൻറർ ഒാപറേഷൻ ആൻറ് പ്രോഗ്രാം അസി. ജനറൽ സൂപ്പർവൈസർ എൻജി. അഹ്മദ് ബിൻ അലി അൽബീസും മെഗ്രേഷൻ ഒാർഗനൈസേഷനെ പ്രതിനിധീകരിച്ച് ഡോ.മുഹമ്മദ് അൽശരീഫുമാണ് കരാർ ഒപ്പുവെച്ചത്. സൽമാൻ രാജാവിെൻറയും കിരീടാവകാശിയുടെയും നിർദേശത്തെ തുടർന്നാണിത്. കോക്സ് ബസാറിലെ റോഹിങ്ക്യൻ അഭയാർഥികൾക്ക് ഒരുമിച്ച് സഹായമെത്തിക്കുക ലക്ഷ്യമിട്ടുള്ളതാണ് കരാർ. ബംഗ്ലാദേശിലെ ക്യാമ്പുകളിൽ കഴിയുന്ന അഭയാർഥികൾക്ക് 14,45,000 ദശലക്ഷം ഡോളറിെൻറ വിവിധ ഇനം സഹായങ്ങൾ എത്തിക്കും. 73,100 പേർക്ക് ഇത് പ്രയോജനപ്പെടും. താമസം, ഭക്ഷണം, ആരോഗ്യം എന്നിവക്ക് ആവശ്യമായ വസ്തുക്കൾ എത്തിച്ചു സൗജന്യമായി വിതരണം ചെയ്യുന്നതിനാണ് കിങ് സൽമാൻ റിലീഫ് സെൻററുമായി ധാരണയിൽ ഒപ്പുവെച്ചതെന്ന് ഇൻറർനാഷനൽ മൈഗ്രേഷൻ ഒാർഗനൈസേഷൻ പ്രതിനിധി ഡോ.മുഹമ്മദ് അൽശരീഫ് പറഞ്ഞു. അഭയാർഥികൾക്ക് ആവശ്യമായ കാര്യങ്ങൾ നോക്കി മുൻഗണാക്രമത്തിലായിരിക്കും സഹായങ്ങൾ വിതരണം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. മൈഗ്രേഷൻ ഒാർഗനൈസേഷനുമായി സഹകരിച്ച് റോഹിങ്ക്യൻ അഭയാർഥികൾക്ക് 100 ടൺ ഭക്ഷ്യപദാർഥങ്ങളും മറ്റും കിങ് സൽമാൻ റിലീഫ് സെൻറർ നൽകിയതായി ഒാപറേഷൻ ആൻറ് പ്രോഗ്രാം അസി. ജനറൽ സൂപർവൈസർ ഡോ.മുഹമ്മദ് അൽശരീഫ് പറഞ്ഞു. ബംഗ്ലാദേശിലേക്ക് സഹായങ്ങൾ വിമാനമാർഗം എത്തിക്കാൻ ഒാർഗനൈസേഷൻ ഏറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.