??? ??????

മക്കയിൽ കനത്ത മഴ

മക്ക: മക്കയുള്‍പ്പെടെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലി​​െൻറ അകമ്പടിയില്‍‌ കനത്ത മഴ. തിങ്കളാഴ്​ച ഉച്ചക് ക്​ മൂന്നു മണിയോടെയാണ്​ മക്കയിൽ മഴ തിമിര്‍ത്ത് പെയ്തത്​. ചില ഭാഗങ്ങളില്‍ ഗതാഗത തടസ്സമുണ്ടായി. മലയാളികൾ ഉൾപെടെ ഹറമില്‍ പ്രാര്‍ഥനക്കെത്തിയ ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ മഴയിലും ഉംറ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി.

ഞൊടിയിട വേഗത്തിലെത്തിയ ശുചീകരണ തൊഴിലാളികള്‍ മഴ വെള്ളം തുടച്ചെടുത്തു. നോമ്പു തുറ സമയത്തെ ക്രമീകരണങ്ങളില്‍ കാല താമസം ഉണ്ടായതൊഴിച്ചാല്‍ തീര്‍ഥാടകര്‍‌ക്ക് പ്രയാസരഹിതമായിരുന്നു നീക്കങ്ങള്‍. റമദാ​​െൻറ പാതി പിന്നിട്ടതോടെ വന്‍ തിരക്കാണ് ഹറമില്‍‌. ഇത് നിയന്ത്രിക്കാനായി പതിനായിരക്കണക്കിന് ഉദ്യോഗസ്ഥരുണ്ട്. കാലാവസ്ഥാ മാറ്റത്തി​​െൻറ സാഹചര്യത്തില്‍ തീര്‍ഥാടകര്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. മക്കയില്‍ കനത്ത മഴയാണ്​ പെയ്​തത്​.

അതേ സമയം തീർഥാടകർക്ക്​ വലിയ പ്രയാസങ്ങളുണ്ടായില്ല. സേവന സന്നദ്ധരായി പൊലീസും വളണ്ടിയർമാരും സജീവമായിരുന്നു.
റിയാദുള്‍പ്പെടെ പ്രവിശ്യകളിലും മഴ പെയ്​തു.

Tags:    
News Summary - Heavy rain in Saudi Arabia-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.