മിനായിൽ ശക്തമായ മഴ

മക്ക: വിശുദ്ധ ഹജ്ജി​​െൻറ നാലാം ദിനത്തിൽ മിനായിൽ ശക്തമായ മഴ. ഹജ്ജ്​ കർമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കെ ഉച്ചക്ക്​ മൂന്നു മണിയോടെയാണ്​ കനത്ത മഴയും കാറ്റും അനുഭവപ്പെട്ടത്​. ഒരു മണിക്കൂറോളമായി ശക്തമായ മഴ തുടരുകയാണ്​.

ഹാജിമാർ കുട കരുതിയെങ്കിലും അപ്രതീക്ഷിതമായി മഴയെത്തിയത്​ തീർത്ഥാടകരെ അസ്വസ്ഥരാക്കി.

മക്കയുടെ വിവിധ ഭാഗങ്ങളിലും തിങ്കളാഴ്​ച മഴ അനുഭവപ്പെട്ടു. രാവിലെ മുതൽ ചൂട്​ കുറവായിരുന്നു. അറഫ ദിനത്തിൽ മാത്രമാണ്​ കൊടും ചൂട്​ അനുഭവപ്പെട്ടത്​. ചൂടിൽ നിന്നും ആശ്വാസം ലഭിക്കാനാണ്​ ഹാജിമാർക്ക്​ കുടകൾ വിതരണം ചെയ്​തിരുന്നത്​.

Tags:    
News Summary - Heavy Rain in Mecca - Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.