കനത്ത മഴയിൽ ജിദ്ദ നഗരം സ്​തംഭിച്ചു -VIDEO

ജിദ്ദ: ചൊവ്വാഴ്​ച രാവിലെ പെയ്​ത കനത്ത മഴയിൽ ജിദ്ദ നഗരം സ്​തംഭിച്ചു. ഇടി മിന്നലോട്​ ​ കൂടിയ  ശക്​തമായ  മഴയാണ്​ രാവിലെ മുതൽ ഉണ്ടായത്​. 241 പേരെ സിവിൽ ഡിഫൻസ്​ വിവിധയിടങ്ങളിൽ രക്ഷപ്പെടുത്തി. 181 പേർക്ക്​ ഷോക്കേറ്റതായി റിപ്പോർട്ടുണ്ട്​. 

വെള്ളക്കെട്ടിനെ തുടർന്ന്​  ജിദ്ദ- മക്ക എകസ്​പ്രസ്​ ഹൈവേ അടച്ചു. നഗരത്തിലെ തുരങ്കങ്ങളിൽ വെള്ളം നിറഞ്ഞു കവിഞ്ഞു. മിക്ക റോഡുകളിലും വെള്ളം കയറി. നിരവധി വാഹനങ്ങൾ  വെള്ളത്തിൽ കുടുങ്ങി. ജിദ്ദ തുറമുഖത്തി​​​െൻറ പ്രവർത്തനം നിലച്ചു. വിമാനത്താവളത്തിലെ കാലാവസ്​ഥ നിരീക്ഷണ ഉപകരണം​ ഇടിമിന്നലിൽ തകരാറിലായി.വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്കും ഒാഫിസുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കയാണ്​. 

സൗദി സമയം ഉച്ചക്ക്​ മൂന്ന്​ മണിയോടെ വീണ്ടും മഴയുണ്ടാവുമെന്നാണ്​ കാലാവസ്​ഥാ റിപ്പോർട്ട്​. മദീന, യാമ്പു എന്നിവിടങ്ങളിലും ശക്​തമായ മഴയാണുണ്ടായത്​.


 

Full ViewFull ViewFull View
Tags:    
News Summary - Heavy Rain in jidha- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.