കഴിഞ്ഞ ദിവസം യാംബു അൽനഖ്ലിൽ കനത്ത മഴ പെയ്തപ്പോൾ
യാംബു: സൗദിയുടെ ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്തു. യാംബുവിലെ വടക്ക് ഭാഗങ്ങളിലും അൽഅയ്സിലുമാണ് മഴയുണ്ടായത്. വരും ദിവസങ്ങളിലും ഈ പ്രദേശങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും താഴ്വാരങ്ങളിൽ നിന്നും താമസക്കാർ മാറി നിൽക്കണമെന്നും ജാഗ്രത പാലിക്കണമെന്നും മദീന സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. യാംബു അൽനഖ്ൽ പ്രദേശത്തുണ്ടായ കനത്ത മഴയിൽ ചിലയിടങ്ങളിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടതായും താഴ്ഭാഗങ്ങളിൽ ചിലയിടങ്ങളിൽ നല്ല ഒഴുക്ക് അനുഭവപ്പെട്ടതായും റിപ്പോർട്ടുണ്ട്. ആ പ്രദേശങ്ങളിൽ കൂടി വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഗതാഗത മന്ത്രാലയ വക്താവ് മുന്നറിയിപ്പ് നൽകി. താഴ്വാരങ്ങളിലും തോടുകൾക്കരികിലും താമസിക്കുന്നവർ ഏറെ ജാഗ്രത പാലിക്കാനും സിവിൽ ഡിഫൻസും സുരക്ഷ വിഭാഗങ്ങളും തത്സമയം നൽകുന്ന മുന്നറിയിപ്പുകൾ പൂർണമായി പാലിക്കാനും അതു വഴി സുരക്ഷ ഉറപ്പുവരുത്താനും എല്ലാവരും ഏറെ ജാഗ്രത കൈക്കൊള്ളാനും അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.