Posted On
date_range Updated On
date_range ജുമുഅ പ്രസംഗത്തിൽ കേരളത്തിന് വേണ്ടി സൗദി ഇമാമിൻെറ പ്രാർഥന
ജുബൈൽ: മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും തീരാ ദുരിതം പേറുന്ന കേരള സമൂഹത്തിനായി സൗദിയിലെ ജുബൈലിൽ പള്ളി ഇമാമിെൻറ പ്രാർഥന. കഴിഞ്ഞ വെള്ളിയാഴ്ച ജാമിഉൽ കബീറിൽ നടന്ന ജുമുഅ നമസ്കാരത്തിന് മുമ്പ് നടത്തിയ പ്രസംഗത്തിലാണ് (ഖുതുബ) പ്രമുഖ സ്വദേശി പണ്ഡിതനും ജുബൈൽ ദഅ്വാ സെൻറർ മേധാവിയുമായ ശൈഖ് നാസ്വിർ അശ്ശമരി പ്രാർഥന നിർവഹിച്ചത്. നമസ്കാരത്തിനുശേഷം അദ്ദേഹത്തെ ചെന്നു കണ്ട മലയാളികളോട് എല്ലാ പ്രയാസങ്ങളെയും മറികടക്കാൻ കേരളക്കാർക്ക് കഴിയുമെന്നും വേഗത്തിൽ അതിനു സാധിക്കട്ടെയെന്നും എന്നും അദ്ദേഹം ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.