മദീന: മദീനയിൽ കനത്ത മഴ തുടരുന്നു. വെള്ളക്കെട്ടിൽപ്പെട്ട വാഹനത്തിനുള്ളിൽ കുടുങ്ങിയ നാലുപേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. മൂന്ന് പേരെ വാദി ബൈദാഅ്ൽ നിന്നും ഒരാളെ ഖൈബർ താഴ്വരയിൽ നിന്നുമാണ് രക്ഷപ്പെടുത്തിയത്. മേഖലയുടെ മിക്ക ഭാഗങ്ങളിലും രണ്ട് ദിവസമായി സമാന്യം നല്ല മഴയാണുണ്ടായത്.
കാലാവസ്ഥ വകുപ്പ് തുടർച്ചയായി മുന്നറിയിപ്പ് നൽകിയിരുന്നു. ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ മുൻകരുതൽ നടപടികൾ എടുത്തിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ സിവിൽ ഡിഫൻസ് നിരീക്ഷിക്കുന്നുണ്ട്.
പടിഞ്ഞാറൻ മേഖലയിൽ മഴ തുടരുകയാണ്. മക്ക, ജിദ്ദ, തബൂക്ക് തുടങ്ങിയ മേഖലയിൽ ബുധനാഴ്ചയും മഴയുണ്ടായി. മേഖലയിലെ ആകാശം മൂടിക്കെട്ടിയ നിലയിൽ തുടരുകയാണ്.
വ്യാഴാഴ്ച രാവിലെ വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്. ഇതേ തുടർന്ന് വ്യാഴാഴ്ചയും മക്ക, ജിദ്ദ, ജമൂം, കാമിൽ, റാബിഖ്, ഖുലൈസ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.