യാം​ബു ടൗ​ണി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ ക​ന​ത്ത മ​ഴ​പെ​യ്ത​പ്പോ​ൾ

ഫോ​ട്ടോ. മു​ഹ​മ്മ​ദ് റി​യാ​സ് മോ​ങ്ങം

യാം​ബു​വി​ൽ ക​ന​ത്ത മ​ഴ​യും ഇ​ടി​മി​ന്ന​ലും; വെ​ള്ള​ക്കെ​ട്ടി​ൽ ഗ​താ​ഗ​തം മു​ട​ങ്ങി

യാം​ബു: ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച യാം​ബു​വി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത​മ​ഴ പെ​യ്തു. ഇ​ടി​യും മി​ന്ന​ലും കാ​റ്റും​കൂ​ടി വ​ന്ന​പ്പോ​ൾ അ​പൂ​ർ​വ അ​നു​ഭ​വ​ത്തി​നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ സാ​ക്ഷ്യം​വ​ഹി​ച്ച​ത്. ക​ന​ത്ത​മ​ഴ നി​ര​വ​ധി താ​ഴ്വ​ര​ക​ളി​ലെ ശ​ക്ത​മാ​യ ഒ​ഴു​ക്കി​നും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ടി​നും കാ​ര​ണ​മാ​യി. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഗ​താ​ഗ​ത ത​ട​സ്സ​വും നേ​രി​ട്ടു.

താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ടു​ക​ൾ കാ​ഴ്ച​യി​ൽ ത​ടാ​കം​പോ​ലെ തോ​ന്നു​ന്ന വി​ധ​ത്തി​ൽ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. യാം​ബു മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ റോ​ഡു​ക​ളി​ലെ ഗ​താ​ഗ​ത ത​ട​സ്സം മാ​റ്റാ​നു​ള്ള തീ​വ്ര ശ്ര​മ​ത്തി​ലാ​ണി​പ്പോ​ഴും. യാം​ബു അ​ൽ​ബ​ഹ്ർ, യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ, യാം​ബു അ​ൽ​ന​ഖ്‌​ൽ തു​ട​ങ്ങി എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും സാ​മാ​ന്യം ന​ല്ല മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. അ​ൽ​അ​യ്സ്, ബ​ദ്ർ, ഉം​ല​ജ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നേ​രി​യ തോ​തി​ലും ക​ഴി​ഞ്ഞ​ദി​വ​സം മ​ഴ ല​ഭി​ച്ചു.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ഇ​ടി​മി​ന്ന​ലി​നും ന​ല്ല മ​ഴ​ക്കും സാ​ധ്യ​ത ഉ​ണ്ടെ​ന്ന അ​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ദീ​ന സി​വി​ൽ ഡി​ഫ​ൻ​സ് പ്ര​ദേ​ശ​വാ​സി​ക​ളോ​ട് ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. യാം​ബു അ​ൽ​ന​ഖ്‌​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​ഴ്​​വ​ര​ക​ളി​ൽ ന​ല്ല ഒ​ഴു​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​തി​നാ​ൽ സി​വി​ൽ ഡി​ഫ​ൻ​സി​െൻറ സ​ന്ന​ദ്ധ വി​ഭാ​ഗം സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും യാം​ബു​വി​െൻറ ചി​ല മേ​ഖ​ല​ക​ളി​ൽ മ​ഴ​ക്കും കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ള്ള​താ​യി ദേ​ശീ​യ കാ​ലാ​വ​സ്ഥ വ​കു​പ്പ്​ അ​റി​യി​ച്ചു. യാം​ബു അ​ൽ​ന​ഖ്‌​ലി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ​യോ​ടൊ​പ്പം ആ​ലി​പ്പ​ഴ​വ​ർ​ഷ​വും ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.