പുതുതായി ലഭിച്ച ജോലിയിൽ ചേരാനുള്ള യാത്രക്കിടെ കുഴഞ്ഞുവീണു; സൗദിയിൽ കണ്ണൂർ സ്വദേശി മരിച്ചു

അൽ അഹ്‌സ: പുതുതായി ജോലിയിൽ പ്രവേശിക്കുന്ന ദിവസം ഹൃദയാഘാതം മൂലം മലയാളി യുവാവ്​ മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് ഗോകുൽ സ്ട്രീറ്റ്, പുത്തൻ പുരയിൽ (പി.പി ഹൗസി)ൽ നൗഫൽ (41) ആണ്​ ഹുഫൂഫിലെ ആശുപത്രിയിൽ മരിച്ചത്​. 

പുതുതായി ലഭിച്ച ജോലിയിൽ പ്രവേശിക്കുന്നതിന് പോകുംവഴി കുഴഞ്ഞുവീണതിനെ തുടർന്ന് ഹുഫൂഫിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും നില വഷളാവുകയായിരുന്നു. 

പോക്കർ മാഷ്-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: റാനിയ. രണ്ടുമക്കളുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിന് കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുന്നു. രണ്ട് മക്കളുണ്ട്.






Tags:    
News Summary - heart attack while traveling to work; Malayali died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.