Posted On
date_range Updated On
date_range ഹൃദയാഘാതം മൂലം പാലക്കാട് സ്വദേശി ജിദ്ദയിൽ മരിച്ചു
ജിദ്ദ. ഹൃദയാഘാതത്തെത്തുടർന്ന് പാലക്കാട് സ്വദേശി ജിദ്ദയിൽ മരിച്ചു. തച്ചനാട്ടുകര പുല്ലരിക്കോട് സ്വദേശി പരമ്പത്ത് അബ്ബാസ് (51) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് ജിദ്ദ സുലൈമാന്‍ ഫഖീഹ് ആശുപത്രിയില്‍ പ്രവേശിക്കുകയും തിങ്കളാഴ്ച പുലര്‍ച്ചെ ആശുപത്രിയിൽ വെച്ച് മരണപ്പെടുകയുമായിരുന്നു.
റുവൈസിലെ ഗ്യാസ് സ്റ്റേഷന് സമീപം മീന്‍കട നടത്തുകയായിരുന്നു. 20 വര്‍ഷത്തിലധികമായി ജിദ്ദയിലുള്ള ഇദ്ദേഹം അവസാനമായി നാട്ടില്‍ പോയി തിരിച്ചെത്തിയിട്ട് നാലു വര്‍ഷമായി. ഭാര്യ: ലൈല. മൂന്ന് പെണ്‍മക്കളും ഒരു മകനുമുണ്ട്.
നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ജിദ്ദയില്‍ കബറടക്കുമെന്ന് നിയമ സഹായങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സൗദി കെ.എം.സി.സി നാഷണല്‍ സെക്രട്ടറിയേറ്റ് അഗം മജീദ് പുകയൂര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.