Posted On
date_range Updated On
date_range ഹൃദയാഘാതം; മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി
ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി. ജാമിഅ ഖുവൈസയിൽ താമസക്കാരനായ കൊണ്ടോട്ടി എക്കാപറമ്പ് കൈപറമ്പിൽ സ്വദേശി മുണ്ടോടൻ അബ്ദുൽ റഷീദ് (ബിച്ചു 45) ആണ് ഞായറാഴ്ച്ച മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ജാമിഅ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരിക്കുകയായിരുന്നു. പിതാവ്: അലവി ഹാജി, മാതാവ്: ഫാത്തിമ, ഭാര്യ: സബ്ന പുല്ലുപറമ്പൻ, മക്കൾ: മുഹമ്മദ് ശുഹൈബ്, ഹമ്മദ് സാബിത്, ഐഫ, സഹോദരങ്ങൾ: വീരാൻ കുട്ടി, സാജിദ്. മരണാന്തര നിയമനടപടികൾ പൂര്ത്തിയാക്കാൻ കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.