Posted On
date_range Updated On
date_range ഹൃദയാഘാതം; മലപ്പുറം സ്വദേശിനി ജിസാനിൽ മരിച്ചു
ജിസാൻ: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശിനി ജിസാനിൽ മരിച്ചു. താനൂർ (മുക്കോൽ) സ്വദേശിനി ജമീല (55) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ജിസാൻ അൽ ഹയാത്ത് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവാഴ്ച വൈകീട്ട് മൂന്ന് മണിക്കായിരുന്നു മരണം.
ഭർത്താവ്: അലവി നടക്കൽ, മക്കൾ: ഹംസത്തുൽ സൈഫുള്ള (സാംകോ ഇലക്ട്രിക്ക് കമ്പനി, ജിസാൻ), സജീന, ജസീന, നസീന, റുബീന, മരുമക്കൾ: അഷ്റഫ്, റഫീഖ്, ഷംസു, സന. മക്കൾ നാട്ടിൽനിന്നും എത്തിയതിന് ശേഷം ഖബറടക്കം ജിസാനിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
മരണാന്തര നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി ജിസാൻ കമ്മിറ്റി പ്രവർത്തകർ രംഗത്തുണ്ട്. ജിസാനിലെ 'ജല' കൂട്ടായ്മ പ്രവർത്തകർ ആശുപത്രിയിലെത്തി പരേതയുടെ കുടുംബങ്ങളെ സമാശ്വസിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.