Posted On
date_range Updated On
date_range ഹൃദയാഘാതം; മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
ജിദ്ദ: മലപ്പുറം സ്വദേശി ജോലിസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. എടക്കരക്ക് സമീപം മരുതക്കടവിൽ സ്വദേശി കോയിപ്പാടൻ അഷ്‌റഫ് (56) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ജോലിസ്ഥലമായ ജിദ്ദ കാർ ഹറാജിലുള്ള കാർ ഷോറൂമിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയും ഉടൻ മരിക്കുകയുമായിരുന്നു. 25 വർഷത്തോളമായി ജിദ്ദയിൽ പ്രവാസിയാണ്.
പിതാവ്: പരേതനായ മൊയ്തീൻകുട്ടി, മാതാവ്: റുഖിയ, ഭാര്യ: സഫിയ, മക്കൾ: ഹനാന, ഹിബ, ഹിദ, ഫായിസ് അലി, മരുമകൻ: അബ്ദുൽ മനാസിൽ (റിയാദ്), സഹോദരങ്ങൾ: മാനുക്കോയ (ജിദ്ദ), അബ്ദുറഹ്‌മാൻ, ശംസുദ്ധീൻ, ശരീഫ്, അബ്ദുസ്സലാം, ആമിന, അസ്മാബി, ഫാത്വിമ.
മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.