ഹൃദയാഘാതം; മലപ്പുറം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ മരിച്ചു

മക്ക: ഉംറ നിർവഹിക്കാൻ മകനും പേരമകനുമൊപ്പം എത്തിയ മലപ്പുറം സ്വദേശി മക്കയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം കിഴിശ്ശേരി പുളിയക്കോട് ആക്കപ്പറമ്പ് സ്വദേശി തൊട്ടുംപീടിയേക്കൽ ഉമ്മർ (72) ആണ് മരിച്ചത്.

ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിന് പുറപ്പെടാനുള്ള ഒരുക്കത്തിനിടെ വ്യാഴാഴ്ച ഹറമിന് സമീപത്തുള്ള താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതമുണ്ടാവുകയും മരിക്കുകയുമായിരുന്നു. മസ്ജിദുൽ ഹറാമിൽ മയ്യിത്ത് നമസ്കാരത്തിന് ശേഷം മക്കയിലെ ശറായ മഖ്ബറയിൽ ഖബറടക്കി. റുഖിയയാണ് ഭാര്യ.

Tags:    
News Summary - Heart attack; An Umrah pilgrim from Malappuram died in Makkah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.