ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി വെള്ളിയാഴ്ച ജിദ്ദയിൽ മരിച്ചു. കൈതവന അരിമ്പൂൾ പുത്തൻപറമ്പിൽ പരേതനായ ജോയിച്ചന്‍റെയും മേബിൾ ജോസഫിന്‍റെയും മകൻ മാത്യു ജോസഫ് (സാം - 51) ആണ് മരിച്ചത്.
30 വർഷമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദയിലെ എ.എം.എച്ച് അൽഷായ ട്രേഡിങ് കമ്പനിയിൽ വെയർഹൗസ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഭാര്യ: ചങ്ങനാശേരി മൈലംത്തറ കുടുബാംഗമായ ലിജു ജേക്കബ്. മക്കൾ: മെർവിൻ മാത്യു, ജസ്‌വിൻ മാത്യു, കെൽവിൻ മാത്യു. സഹോദരങ്ങൾ: സജി ജോജോ, സഞ്ജു ബിബു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.