സൗദിയിലെ ജ​ന​സം​ഖ്യ 3.4 കോ​ടി​യെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

ജിദ്ദ: രാജ്യത്തെ മൊത്തം ജനസംഖ്യ 2021ലെ കണക്കുകൾപ്രകാരം 3,41,10,821 ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 16.8 ശതമാനം വർധനയുണ്ടായി. അതേസമയം, വാർഷിക വളർച്ചനിരക്ക് 9.3 ശതമാനം രേഖപ്പെടുത്തിയതായി മന്ത്രാലയ റിപ്പോർട്ടിനെ ഉദ്ധരിച്ച് അൽവതൻ പത്രം റിപ്പോർട്ട് ചെയ്തു.

റിപ്പോർട്ട് അനുസരിച്ച്, 2021ലെ ജനസംഖ്യയുടെ നാലിലൊന്നും 15 വയസ്സിന് താഴെയുള്ള കുട്ടികളാണ്. ജനസംഖ്യ പിരമിഡിന്റെ അടിത്തറ യുവതലമുറയാണ് വഹിക്കുന്നതെന്ന് ഇത് കാണിക്കുന്നു. 2012ൽ രാജ്യത്തെ ജനസംഖ്യ 2.91 കോടിയായിരുന്നു. 2021ൽ സ്വദേശികളുടെ ജനസംഖ്യ 1.93 കോടിയും വിദേശികളുടെ ജനസംഖ്യ 1.47 കോടിയുമാണ്. ഇവരിൽ 15 വയസ്സിന് താഴെയുള്ളവർ 24.5 ശതമാനം, അഞ്ചു വയസ്സിൽ താഴെയുള്ളവർ 7.9 ശതമാനം, 15 മുതൽ 64 വയസ്സിനിടയിലുള്ളവർ 72 ശതമാനം എന്നിങ്ങനെയാണ്.

Tags:    
News Summary - Health Ministry says that the population of the state is 3.4 crore.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.