തബൂക്ക്​ വിമാനത്താവളത്തിൽ വൻ  മയക്കുമരുന്ന്​ വേട്ട; ഒമ്പതുകിലോ പിടിച്ചെടുത്തു

റിയാദ്​: തബൂക്ക്​ വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനിൽ നിന്ന്​ ഒമ്പതുകിലോ മയക്കുമരുന്ന്​ പിടി​ച്ചെടുത്തു. രണ്ടു സ്യൂട്ട്​കെയ്​സുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നെന്ന്​ പ്രിൻസ്​ സുൽത്താൻ വിമാനത്താവളം കസ്​റ്റംസ്​ മേധാവി മേജർ മൻസൂർ അറിയിച്ചു. ചെറിയ പാക്കറ്റുകളിൽവിദഗ്​ധമായി പൊതിഞ്ഞ നിലായിരുന്നു ഇവ. വിമാനത്താവളങ്ങളിലെ ഏറ്റവും വലിയ മയക്കുമരുന്ന്​ വേട്ടകളിലൊന്നാണ്​ ഇത്​. 

Tags:    
News Summary - hashis saudi arabia gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.