'ഹാർമോണിയസ് കേരള' മെഗാ ഷോ: ജിദ്ദയിൽ നിന്നുള്ള സൗജന്യ ബസ് സർവീസുകളുടെ പിക്ക്അപ്പ് ലൊക്കേഷനുകൾ പ്രഖ്യാപിച്ചു

ജിദ്ദ: മാനവികതയുടെയും ഒരുമയുടെയും ആഘോഷമായ ഗൾഫ് മാധ്യമം ജിദ്ദയിൽ ഈ മാസം 24 ന് സംഘടിപ്പിച്ചിരിക്കുന്ന ‘ഹാർമോണിയസ് കേരള’ മെഗാ ഷോക്ക് ജിദ്ദയിൽ നിന്നുള്ള സൗജന്യ ബസ് സർവീസുകളുടെ പിക്ക്അപ്പ് ലൊക്കേഷനുകൾ പ്രഖ്യാപിച്ചു. അൽഖുംറ-ക്വാളിറ്റി റെസ്റ്റാറന്റ്, സനാഇയ-ടോപ് കോഫി, മഹ്ജർ-പോസ്റ്റ് ഓഫീസ്, ജാമിഅ-അൽജാമിഅ പ്ലാസ, ശറഫിയ ആൻഡ് ബലദ്-തലാൽ സ്‌കൂൾ, റുവൈസ്-ഹൈഫ മാൾ, ഫൈസലിയ-മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ സ്റ്റേഡിയം, അസീസിയ-മനാറ മാർക്കറ്റ്, ഹിറ സ്ട്രീറ്റ്-ഹിറ ഇന്റർനാഷനൽ മാൾ, ഹംദാനിയ-പാണ്ട ആൻഡ് മഹത്ത ശർഖിയ പെട്രോൾ പമ്പ് എന്നിവിടങ്ങളിൽ നിന്നായിരിക്കും ബസ് സർവീസുകൾ ഉണ്ടായിരിക്കുക.

സൗജന്യ സർവീസ് ആവശ്യമുള്ളവർ 0563663766 (ഷാഹിദുൽ ഹഖ്) എന്ന വാട്സ്അപ്പ് / മൊബൈൽ നമ്പറിൽ ഫെബ്രുവരി 22ന് ബുധനാഴ്ച രാത്രി ഒമ്പത് മണിക്ക് മുമ്പ് വിവരം അറിയിച്ച് തങ്ങളുടെ സീറ്റുകൾ ഉറപ്പുവരുത്തണം.

ജിദ്ദയിൽ മറ്റേതെങ്കിലും പ്രദേശത്ത് നിന്നും ബസ് സർവീസ് ആവശ്യമുള്ള സംഘങ്ങളോ കൂട്ടായ്മകളോ ഉണ്ടെങ്കിൽ മേൽ കൊടുത്ത നമ്പറിൽ വിളിച്ചു വിവരം അറിയിക്കാവുന്നതാണെന്നും സംഘാടകർ അറിയിച്ചു. മെഗാഷോയുടെ പ്രവേശന ടിക്കറ്റുകൾ ജിദ്ദയിലെ വിവിധ ഷോപ്പുകളിലും തെരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ മുഖേനയും ലഭ്യമാണ്. ടിക്കറ്റുകൾ https://ticketzone.me/en/product/46509/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനിലും ലഭിക്കും. ടി​ക്ക​റ്റ് സം​ബ​ന്ധ​മാ​യ പൊതു അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് 0504507422 എ​ന്ന ന​മ്പ​റി​ലും മ​റ്റ്​ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് 0559280320, 0553825662 എ​ന്നീ ന​മ്പ​റു​ക​ളി​ലും ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - 'Harmonious Kerala' Mega Show: Pick-up locations announced for free bus services from Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.