ജിദ്ദ: അൽഹറമൈൻ ട്രെയിൻ സർവീസ് ഉടനെ ആരംഭിക്കും. നേരത്തെ തീരുമാനിച്ചത് അനുസരിച്ച് ഇൗ മാസം അവസാനം സർവീസ് ആരംഭിക്കാനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഒൗദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഗതാഗത മന്ത്രി ഡോ. നബീൽ ആമൂദി ജിദ്ദ സുലൈമാനിയയിലെ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തി. 4,61,000 ചതുരശ്ര മീറ്ററിലാണ് ജിദ്ദ സ്റ്റേഷൻ പണി തീർത്തിരിക്കുന്നത്. പ്രധാന കെട്ടിടത്തിൽ യാത്രക്കാരെ സ്വീകരിക്കുന്നതിനും അയക്കുന്നതിനും വെവ്വെറെ ഹാളുകളുണ്ട്. വി.െഎ.പി ഹാൾ, 600 പേർക്ക് നമസ്കരിക്കാൻ സൗകര്യമുള്ള പള്ളി, സിവിൽ ഡിഫൻസ് കേന്ദ്രം, ഹെലിപാഡ്, എട്ട് പ്ലാറ്റ് ഫോം, 6,000 കാറുകൾക്ക് പാർക്കിങ് എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. ജിദ്ദ സ്റ്റേഷൻ പരിശോധിച്ച ശേഷം മന്ത്രി മക്കയിലേക്ക് ട്രെയിൻ മാർഗം യാത്രയായി.
റുസൈഫ സ്റ്റഷേനിലെ ഒരുക്കങ്ങളും മന്ത്രി പരിശോധിച്ചു. 5,03,000 ചതുശ്രമീറ്ററിലാണ് റുസൈഫ സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്.
ഹറമിൽ നിന്ന് നാല് മീറ്റർ അകലെയാണിത്. യാത്രക്കാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്റ്റേഷനുകളിലുണ്ടാകും.
നൂറോളം കടകൾ റെയിൽവേ സ്റ്റേഷനുകളിലുണ്ടാകുമെന്ന് റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.