യാമ്പു: വൈകല്യത്തെ തെൻറ സർഗശേഷികൊണ്ട് അതിജയിക്കുകയാണ് യാമ്പു റദ്വ സ്‌കൂൾ പ്ലസ് ടു വിദ്യാർഥി മലപ്പുറം അരീക്കോട് - മൂർക്കനാട് സ്വദേശി മുഹമ്മദ് യാസീൻ. ചെറുപ്പത്തിലെ ശാരീരിക വൈകല്യത്തിന് വിധേയനായ യാസീൻ വർഷങ്ങളായി മാതാപിതാക്കളോടൊപ്പം പ്രവാസി വിദ്യാർഥിയായി യാമ്പുവിൽ കഴിയുന്നു. യാമ്പു അൽ മനാർ സ്‌കൂളിൽ നിന്ന് നല്ല മാർക്കോടെ പത്താം ക്ലാസ് വിജയിച്ച യാസീൻ ഇപ്പോൾ റദ് വ സ്‌കൂളിൽ പ്ലസ്‌ടുവിന് പഠിക്കുകയാണ്.
‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യ’ സ്‌കൂളിൽ സംഘടിപ്പിച്ച ടാലെൻറ് പരീക്ഷയിൽ സൗദിയിൽ നിന്നും പരീക്ഷയെഴുതിയവരിൽ നിന്ന് 17 മത് റാങ്ക് നേടിയാണ് മുഹമ്മദ് യാസീൻ ശ്രദ്ധേയനായത്. തളർച്ച ബാധിച്ച കൈകൾ കൊണ്ട് തന്നെ വായയുടെ സഹായത്തോടെ പരീക്ഷയെഴുതിയാണ് തിളക്കമാർന്ന വിജയം നേടാൻ യാസീന് കഴിഞ്ഞത്. നല്ല ചിത്രകാരനുമാണ് യാസീൻ. ശരീരിക അവശതകളെ അവഗണിച്ച് മനക്കരുത്തോടെ പഠനത്തിലും പഠ്യേതര കാര്യങ്ങളിലും ഈ പ്രതിഭ മുന്നേറുന്നത് നിശ്ചയദാർഢ്യം കൊണ്ടുതന്നെയാണ്. ടാലെൻറ് പരീക്ഷയിൽ മികവ് കാണിച്ച മുഹമ്മദ് യാസീനെ സ്‌കൂൾ പ്രിൻസിപ്പൽ അബ്്ദുൽ വദൂദ് ഖാൻ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.