മികച്ച വിദ്യാഭ്യാസം സമൂഹത്തി​െൻറ പരിവര്‍ത്തനമാണ് സാധ്യമാക്കുന്നത് -ഹംസ അബ്ബാസ്​

ജിദ്ദ: മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിലൂടെ സമൂഹത്തി​​​െൻറ പരിവര്‍ത്തനമാണ് സാധ്യമാവുന്നത് എന്ന്​ ഗൾഫ്​മാധ്യമം ചീഫ്​ എഡിറ്റർ വി.കെ.ഹംസ അബ്ബാസ്​ പറഞ്ഞു. അതി​​​െൻറ ഗുണം രക്ഷിതാക്കൾക്കോ കുടുംബത്തിനോ മാത്രമല്ല. മൊത്തം സമൂഹത്തിനാണ്​. ജിദ്ദ എജ്യൂകഫെയിൽ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമൂഹം പ്രഥമ പരിഗണന കൊടുക്കേണ്ടത് വിദ്യാഭ്യാസത്തിനാണ്​. വിദ്യാഭ്യാസമാണ് ഭാവി നിര്‍ണയിക്കുന്നത്. മുഴുവന്‍ ലോകത്തിനാണ് ഇതി​​​െൻറ ഗുണം ലഭിക്കുന്നത്. ഉന്നത വിദ്യാഭ്യാസം നേടിയ കുട്ടികള്‍ വളര്‍ന്നു വലുതായി ലോകത്തിന് മുഴുവന്‍ നന്‍മകള്‍ ചൊരിയും. ഇന്ത്യന്‍ വിദ്യാഭ്യാസ മേഖല ലോകത്തെ ഏറ്റവും മികച്ച ഒന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേവലം ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിയാല്‍ മാത്രം കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ കഴിയില്ല. മറിച്ച് കുട്ടികളുടെ മാനസികാരോഗ്യത്തിലും  ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. കുട്ടികളില്‍ നല്ല മൂല്യങ്ങള്‍ നിക്ഷേപിച്ച്​ അവരെ മുന്‍നടത്താന്‍ രക്ഷിതാക്കളും അധ്യാപകരും ഉല്‍സുകരാവണമെന്നും വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമടങ്ങിയ സദസ്സിനോട് അദ്ദേഹം പറഞ്ഞു.  

Tags:    
News Summary - Hamsa Abbas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.