???????? ??????? ????????

ഹജ്​റിൽ നിന്ന്​ ബത്​ഹയിലേക്ക്​

വിശ്വ വിഖ്യാതരായ മൂന്ന് ചരിത്രസഞ്ചാരികള്‍ ബത്ഹയുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ബ് രിട്ടീഷ് ചരിത്രകാരനും സഞ്ചാരിയുമായ ജോര്‍ജ് ഫോറസ്​റ്റര്‍ സാഡ്​ലയര്‍ (1789 1859), ഫ്രഞ്ച് ചരിത്രകാരനായ വില്യം ജിഫേ ാര്‍ഡ് പാല്‍ഗ്രേവ് (1826-1880, മൊറോക്കോയിലെ തന്‍ജയില്‍ നിന്നുള്ള അറബ് സഞ്ചാരിയും ചരിത്രകാരനുമായ ഇബ്നു ബത്തൂത്ത (1 304- 1377) എന്നിവരാണ് ഈ പ്രമുഖര്‍.

ബത്ഹയിലെ നാഷനല്‍ മ്യൂസിയത്തില്‍ രേഖപ്പെടുത്തിയതനുസരിച്ച് പൗരാണിക റിയാദി​​​​ െൻറ പ്രഥമ നഗരമായ ബത്ഹക്ക് ആയിരക്കണക്കിന്​ വര്‍ഷത്തെ പഴക്കമുണ്ട്. പൗരാണിക നാമം ‘ഹജ്​ർ​‍’ എന്നായിരുന്നു. ബി.സി 715 ല്‍ ഈ പ്രദേശം ഹജ്ര്‍ എന്ന പേരിലാണ് അറിയപ്പെട്ടതെന്ന് ചരിത്ര രേഖകൾ പറയുന്നു. ഇന്നത്തെ റിയാദ് പ്രവിശ്യയേക്കാള് ‍ വിശാലമായ പൗരാണിക നജ്ദി​​​​െൻറ സുപ്രധാന ഭൂഭാഗമായ അല്‍യമാമയുടെ തലസ്ഥാനം കൂടിയായിരുന്നു ഹജ്ര്‍ നഗരം. ഇസ്​ലാമി ക കാലഘട്ടത്തിന് മുമ്പ് മുതലേ അല്‍യമാമ നിവാസികൾ ബനൂഹനീഫ ഗോത്രക്കാരായിരുന്നു. ഇതേ ബനൂഹനീഫയുടെ പേരിലുള്ള ഇന്നു ം നിലനില്‍ക്കുന്ന 200 കിലോമീറ്ററിലധികം നീണ്ടുകിടക്കുന്ന ‘വാദി ഹനീഫ’, ‘വാദി അല്‍വത്ര്‍’ താഴ്വരകളുടെ ഇടയിൽ ഉയര്‍ന്ന് കാണുന്ന സമതലമായാണ്​ ബത്​ഹയുടെ ഭൂമിശാസ്ത്രപരമായ കിടപ്പ്​.

ബത്​ഹയുടെ ചുറ്റഭാഗത്തുമുള്ള വാദി ഹനീഫ താഴ്​വരയുടെ പഴയ ചിത്രം

മുഖ്​രിന്‍ എന്ന്​ പൗരാണിക കാലത്ത്​ അറിയപ്പെട്ടിരുന്ന ദീറയിലെ ‘ഖസ്റുല്‍ ഹുകും’, മുറബ്ബ, പ്രശസ്ത മഖ്ബറകൾ നിലകൊള്ളുന്ന ഊദ്, മന്‍ഫൂഹ തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് പഴയ ബത്ഹ.

വാണിജ്യ പ്രാധാന്യമുണ്ടായിരുന്ന നഗരത്തില്‍ ഓരോ പുതുവര്‍ഷത്തിലും മുഹര്‍റം പത്ത് മുതല്‍ മാസാവസാനം വരെ നീണ്ടുനില്‍ക്കുന്ന വാണിജ്യ മേള നടന്നിരുന്നതായും ചരിത്രം പറയുന്നു. ബത്ഹയിലെ ദീറ ഭരണസിരാകേന്ദ്രമാക്കി ആൽസഊദ് ഭരണാധികാരി മുഹമ്മദ് ബിന്‍ സഊദ്​ വാണിരുന്ന കാലത്തുണ്ടായിരുന്ന നഗരത്തി​​​​െൻറ ഭൂമിശാസ്​ത്രപരമായ കിടപ്പ്​ രേഖപ്പെടുത്തിക്കൊണ്ട്​ ബത്​ഹയ്​ക്ക്​ ചരിത്രത്തിൽ ആദ്യമായി ഒരു മാപ്പ് തയ്യാറാക്കിയത് ഫ്രഞ്ച് ചരിത്രകാരനായ വില്യം ജിഫോര്‍ഡ് പാല്‍ഗ്രേവാണ്. 1864ല്‍ പാല്‍ഗ്രേവ് തയ്യാറാക്കിയ മാപ്പനുസരിച്ച് ബത്ഹ കേന്ദ്രമായ റിയാദ് നഗരത്തി​​​​െൻറ ചുറ്റളവ് 100 ചതുരശ്ര കിലോമീറ്ററാണ്​. അത്​ 51 മടങ്ങ് വികസിച്ചിട്ടുണ്ടെന്ന്​ 2016ലെ ഏറ്റവും പുതിയ സ്ഥിതിവിവരകണക്കുകൾ വെളിപ്പെടുത്തുന്നു. പൗരാണിക നഗരത്തിനുണ്ടായിരുന്ന ചുറ്റുമതില്‍ പിൽക്കാലത്തുണ്ടായ യുദ്ധങ്ങൾ തകർത്തുകളഞ്ഞു.

ബത്ഹ എന്ന പേരിന്​ പിന്നില്‍
‘ബത്ഹ’ എന്ന പേര് ഈ നഗരത്തിന് ലഭിച്ചത് ഭൂമിശാസ്ത്രപരമായ പ്രത്യേകത കൊണ്ടാണ്. താഴ്വരയോട് ചേര്‍ന്നുള്ള ഉയര്‍ന്ന സമതലം എന്നാണ് ബത്​ഹ എന്ന വാക്കി​​​​െൻറഅര്‍ഥം. പഴയ പേരായ ‘ഹജ്​റി’​​​​െൻറ അർഥം കല്ലെന്നും. വാദി ഹനീഫ, വാദി അല്‍വത്ര്‍ താഴ്​വരകളിലെ കുത്തൊഴുക്കുള്ള രണ്ട് ജലസമ്പന്ന അരുവികളില്‍ നിന്ന് കല്ലുകള്‍ അടിഞ്ഞുണ്ടായ സ്ഥലമെന്ന നിലയിൽ ആദ്യകാലത്ത്​ ഹജ്ര്‍ എന്ന പേരുണ്ടാവുകയായിരുന്നു. കാലക്രമേണ കല്ലടിഞ്ഞത്​ എന്നതിൽ നിന്ന്​ മാറി ഉയർന്ന സ്ഥലമെന്ന നിലയിൽ പേരിന്​ രൂപപരിണാമം സംഭവിക്കുകയായിരുന്നു. അങ്ങനെ ബത്ഹ എന്ന പേര് സ്ഥിരപ്പെട്ടു. ഭൂമിശാസ്ത്രപരമായി ഇങ്ങനെ ഉയർന്ന്​ കാണുന്ന സ്ഥലങ്ങൾക്കെല്ലാം അറബിയിൽ പിന്നീട്​ ഇതേ പേര്​ തന്നെ വിളിക്കപ്പെട്ടു. സൗദി അറേബ്യയിൽ തന്നെ ഇതേ പേരുള്ള സ്ഥലങ്ങൾ പലയിടങ്ങളിലുമുണ്ട്​. മക്കയിലെ സൗര്‍ ഗുഹയ്​ക്ക്​ സമീപം ബത്​ഹ ഖുറൈശ് എന്നൊരു സ്ഥലമുണ്ട്​. സൗദി കിഴക്കൻ പ്രവിശ്യയിലെ അല്‍അഹ്സയിലുംസൗദി അറേബ്യയുടെയും -യു.എ.ഇയുടെയും അതിര്‍ത്തിയിൽ ഒമാനോട്​ ചേർന്നും ബത്ഹ എന്ന സ്ഥലങ്ങളുണ്ട്​. ഇറാഖിലും തുനീഷ്യയിലും വരെ ബത്ഹ എന്ന പേരിൽ സ്ഥലങ്ങളുണ്ട്​. എങ്കിലും ലോകത്തിന്​ ഏറ്റവും കൂടുതൽ പരിചയം റിയാദിലെ ഇൗ ബത്​ഹ തന്നെയാണ്​. പ്രവാസികൾ ഏറ്റവും കൂടുതൽ എത്തിയിട്ടുള്ള പ്രദേശം എന്നത്​ തന്നെയാണ്​ അതിന്​ കാരണവും.

പ്രാചീന കാലത്തെ റിയാദ്​ കമ്പോളം

മുറബ്ബ, കൊട്ടാരങ്ങളുടെ ചത്വരം
ബത്ഹയുടെ ഭാഗമായ ‘മുറബ്ബ’ കൊട്ടാരങ്ങളുടെ ചത്വരമാണ്​. സമചതുരം എന്നാണ്​ മുറബ്ബ എന്നാണ്​ അറബി വാക്കിന് അര്‍ഥം. 1902 ജനുവരി 15ന് മൂന്നാം സൗദി സ്​റ്റേറ്റി​​​​െൻറ സ്ഥാപകനും ആധുനിക സൗദി അറേബ്യയുടെ ശില്‍പിയുമായ അബ്​ദുല്‍ അസീസ് രാജാവ് ദീറയിലെ ‘അല്‍മസ്മക്’ കൊട്ടാരത്തില്‍ നിന്ന് രാജ്യം കെട്ടിപ്പടുക്കൽ ആരംഭിച്ചതിന് ശേഷം ഭരണത്തിനുള്ള ആസ്ഥാനമായി തെരഞ്ഞെടുത്തത് മുറബ്ബയെയാണ്​. ഇവിടെ അദ്ദേഹത്തി​​​​െൻറ കൊട്ടാരം നിർമിച്ചു. നാലുകെട്ടും നടുമുറ്റവുമുള്ള സമചതുര സമുച്ചയമാണ് ഇന്ന് കിങ് അബ്​ദുല്‍ അസീസ് ഹിസ്​റ്റോറിക്കല്‍ സിറ്റിയുടെ ഭാഗമായ മുറബ്ബ കൊട്ടാരം. അമ്പതോളം പേര്‍ക്ക് സുഖപ്രദമായി താമസിക്കാന്‍ സൗകര്യമുള്ള വിശാലമായ കൊട്ടാരത്തി​​​​െൻറ സമചതുരാകൃതിയാണ്​ ബത്ഹയുടെ വടക്ക് പടിഞ്ഞാറ്​ ഭാഗമായ പ്രദേശത്തിന് മുറബ്ബ എന്ന പേര്​ ലഭിക്കാൻ കാരണം.

മസ്​മക്​ കൊട്ടാരം

പൗരാണിക തലസ്ഥാനമായ ദറഇയ്യ വിട്ട് ആധുനിക തലസ്ഥാനമായ റിയാദ് ഭരണസിരാകേന്ദ്രമായി സ്വീകരിച്ച ശേഷം അബ്​ദുല്‍ അസീസ് രാജാവ് ത​​​​െൻറ ജീവിതാവസാനം വരെയും ചെലവഴിച്ചത്​ ഇൗ കൊട്ടാരത്തിലാണ്. അദ്ദേഹം ഉപയോഗിച്ച വാഹനങ്ങള്‍, വസ്ത്രങ്ങള്‍, ആയുധങ്ങള്‍ തുടങ്ങി നിരവധി വസ്തുക്കള്‍ മുറബ്ബ കൊട്ടാരത്തോട് ചേര്‍ന്നുള്ള മ്യൂസിയത്തില്‍ സൂക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സൗദി അറേബ്യയിൽ ആദ്യമായി ലിഫ്​റ്റ്​ സ്ഥാപിച്ചതും ഇൗ ​കൊട്ടാരത്തിലാണ്​. വാർദ്ധക്യകാലത്ത്​ മുട്ടുവേദനയെ തുടർന്ന്​ മുകൾ നിലയിലേക്ക്​ പടികൾ ചവിട്ടി കയറാനാവാതെ വന്നപ്പോഴാണ്​ ലിഫ്​റ്റ്​ എന്ന ആധുനിക സംവിധാനം മുക്കാൽ നൂറ്റാണ്ട്​ മുമ്പ്​ കൊട്ടാരത്തിൽ സ്ഥാപിക്കപ്പെട്ടത്​. ആ ലിഫ്​റ്റും കൊട്ടാരത്തിലെ പൗരാണിക ശേഖരമായി കാത്തുസൂക്ഷിക്കുന്നു. ‘അല്‍ബനിയ്യ’ എന്നായിരുന്നു മുറബ്ബയുടെ പഴയ പേര്​. ലോക സഞ്ചാരി ഇബ്നു ബത്തൂത്ത ഇൗ പേരാണ്​ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്​. അബ്​ദുല്‍ അസീസ് രാജാവി​​​​െൻറ കൊട്ടാരം നിർമിക്കപ്പെട്ടതോടെയാണ്​ പേര്​ മുറബ്ബ എന്നായി രൂപാന്തരപ്പെടുന്നത്​.

ഭരണ സിരാകേന്ദ്രമായ ദീറ
പൗരാണികതെയും ആധുനികതയെയും തമ്മിലിണക്കുന്ന ചരിത്രപ്രാധാന്യമാണ്​ ബത്​ഹയുടെ തന്നെ ഭാഗമായ ‘ദീറ’ക്കുമുള്ളത്​. റിയാദി​​​​െൻറ ഭരണസിരാകേന്ദ്രമാണ്​​ ദീറ. ഇവിടെ ‘അല്‍മസ്മക്’, ‘അല്‍ഹുകും’ കൊട്ടാരങ്ങള്‍ ഈ ചരിത്രങ്ങൾ വിളിച്ചോതുന്ന സുപ്രധാന സ്​മാരകങ്ങളാണ്​. രണ്ടാം ആൽസഊദ് ഭരണാധികാരികളില്‍ നിന്ന് നജ്​ദി​​​​െൻറ ഭരണം പിടിച്ചെടുത്ത ഹാഇലിലെ അല്‍റഷീദ് ഭരണകൂടത്തി​​​​െൻറ റിയാദിലെ ആസ്ഥാനം ദീറയിലെ മസ്മക് കൊട്ടാരമായിരുന്നു. ഇൗ കൊട്ടാരം വാണിരുന്ന ഗവര്‍ണറെ പരാജയപ്പെടുത്തിയാണ്​ അബ്​ദുല്‍ അസീസ് രാജാവ് ത​​​​െൻറ മുൻഗാമികളുടെ കൈയ്യിൽ നിന്ന്​ പോയ ഭരണം തിരച്ചുപിടിച്ചത്. ഇൗ ഒാർമയ്​ക്ക്​ മഹത്വം ചാർത്തിയാണ്​ അൽസഊദ് ഭരണാധികാരികളുടെ സ്ഥാനാരോഹണ ചടങ്ങും പ്രതിജ്ഞയും ഇൗ സ്ഥലത്തുവെച്ച്​ ഇന്നും​ നടത്തുന്നത്​.

സൗദി സ്ഥാപകൻ അബ്​ദുൽ അസീസ്​ രാജാവും കുടുംബാംഗങ്ങളും

ഇമാം തുര്‍ക്കി ബിന്‍ അബ്​ദുല്ലയുടെ പേരിലുള്ള ബൃഹത്തായ പള്ളിയാണ് ദീറയിലെ ചരിത്രപ്രധാന്യമുള്ള മറ്റൊരു ശ്രദ്ധാകേന്ദ്രം. രാജാക്കന്മാരുടേത്​ ഉള്‍പ്പെടെയുള്ള പല പ്രമുഖരുടെയും മയ്യിത്ത്​ നമസ്കാരം ഈ മസ്​ജിദിലാണ്​ നടക്കുക പതിവ്​. സൗദി ഗ്രാൻറ്​ മുഫ്തി നമസ്കാരത്തിനും ജുമുഅക്കും നേതൃത്വം നല്‍കുന്നതും ഇവിടെയാണ്​. ദീറയിലെ പൗരാണിക വസ്തുക്കളുടെ വിപണി വിദേശ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രം കൂടിയാണ്.

Tags:    
News Summary - From Hajr to Batha of Riyad - Batha Supplement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.