Posted On
date_range Updated On
date_range 300 ലധികം വളണ്ടിയർമാർ ഇന്നു മുതൽ രംഗത്തിറങ്ങും -ഒ.െഎ.സി.സി
ജിദ്ദ: ഒ.ഐ.സി.സി ഹജ്ജ് വളണ്ടിയർ സെല്ലിെൻറ പ്രവർത്തനങ്ങൾ ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് കമ്മിറ്റി അറിയിച് ചു. അവസാനവട്ട ഒരുക്കങ്ങൾ യോഗം വിലയിരുത്തി. റീജ്യനൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ മുനീർ അധ്യക്ഷത വഹിച്ചു. 300ലധികം വളണ്ടിയർമാരണ് വിവിധ മേഖലകളിൽ നിന്ന് സേവനത്തിനിറങ്ങുന്നത്. മിനയിൽ വെള്ളവും ജ്യൂസും നൽകുന്നതിന് കോഴിക്കോട് ജില്ല കമ്മിറ്റി സമാഹരിച്ച തുക ഷിനോയി കടലുണ്ടി കൈമാറി. ചീഫ് കോ ഒാർഡിനേറ്റർ ഷുക്കൂർ വക്കം, കൺവീനർ സഹീർ മാഞ്ഞാലി, റഫീഖ് മൂസ ഇരിക്കൂർ, സമീർ നദവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.