വളണ്ടിയര്‍മാരുടേത്​ തുല്യതയില്ലാത്ത കാരുണ്യപ്രവർത്തനം - ഖലീല്‍ തങ്ങള്‍

മക്ക: സ്‌നേഹവും കരുണയും അറ്റുപോയിക്കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ വിശുദ്ധ ഭൂമിയിലെത്തിയ ഹാജിമാർക്ക്​ സഹായ ഹസ്തങ്ങള്‍ നീട്ടുന്നത് തുല്യതയില്ലാത്ത കാരുണ്യപ്രവര്‍ത്തനമാണെന്ന്​ കേരള മുസ്​ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ഇബ്രാഹീം ഖലീലുല്‍ ബുഖാരി തങ്ങൾ. രിസാല സ്​റ്റഡി സര്‍ക്കിള്‍  ഹജ്ജ് വളണ്ടിയര്‍ കോർ മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  
ഇസ്​ലാമി​​െൻറ ആശയ സൗന്ദര്യത്തെ സ്വപ്രയത്‌നത്തിലൂടെ പ്രകാശനമാക്കുകയാണ് പുതിയകാലത്ത് പ്രബോധനത്തിനു സ്വീകരിക്കേണ്ട മാർഗമെന്ന്  എസ്.എസ്.എഫ് സംസ്ഥാന അധ്യക്ഷന്‍ ഡോ. മുഹമ്മദ് ഫാറൂഖ്​ നഈമി അഭിപ്രായപ്പെട്ടു.
രിസാല സ്​റ്റഡി സര്‍ക്കിള്‍ സൗദി നാഷണല്‍ (ഈസ്​റ്റ്​) ചെയര്‍മാന്‍ മുഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. 
ആര്‍.എസ് .സി ഗള്‍ഫ് കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ ജാബിറലി പത്തനാപുരം, ഗള്‍ഫ് കൗണ്‍സില്‍ സ്​റ്റുഡന്‍സ് കണ്‍വീനര്‍ നൗഫല്‍ ചിറയില്‍, ഹജ്ജ് വളണ്ടിയര്‍ കോര്‍ കണ്‍വീനര്‍ നൗഫല്‍ കോടമ്പുഴ എന്നിവര്‍ സംസാരിച്ചു. 
Tags:    
News Summary - hajj volunteers-saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.