മദീന: മദീന വിമാനത്താവള ഹജ്ജ് ടെർമിനൽ സൗദി പാസ്പോർട്ട് മേധാവി ജനറൽ സുലൈമാൻ ബ ിൻ അബ്ദുൽ അസീസ് അൽയഹ്യ സന്ദർശിച്ചു. ഹജ്ജ് തീർഥാടകരുടെ യാത്രാ നടപടികൾക്ക് പാസ്പോർട്ട് വകുപ്പിന് കീഴിലെ ഒരുക്കങ്ങൾ പരിശോധിക്കുന്നതിെൻറ ഭാഗമായാണ് സന ്ദർശനം. യോഗ്യരും പരിശീലനം സിദ്ധിച്ചവരുമായ ഉദ്യോഗസ്ഥരേയും നൂതന സാേങ്കതിക സംവിധാനങ്ങളും വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് പാസ്പോർട്ട് മേധാവി പറഞ്ഞു.
കുറഞ്ഞ സമയത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാനും രേഖകൾ പരിശോധിക്കാനും വ്യാജരേഖകൾ കണ്ടെത്താനും സഹായിക്കുന്ന ഉപകരണങ്ങളുണ്ട്.
പ്രായം കൂടിയവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക കൗണ്ടറുകളുമുണ്ടെന്നും പാസ്പോർട്ട് മേധാവി പറഞ്ഞു. ഹജ്ജ് പാസ്പോർട്ട് സേന മേധാവി കേണൽ ഖാലിദ് അൽജുഅയ്ദ്, പ്രവേശന കവാട കാര്യ അസി. കേണൽ ഖാലിദ് ബിൻ അബ്ദുല്ല അൽമുഖ്ബിൽ, മദീന പാസ്പോർട്ട് മേധാവി ജനറൽ ബദ്ർ അൽമുതൈരി തുടങ്ങിയവർ പാസ്പോർട്ട് മേധാവിയെ അനുഗമിച്ചു.:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.