ജിദ്ദ: ഇന്ത്യന്‍ സമൂഹത്തിെൻറ അന്തസ്സും അഭിമാനവും ലോകത്തിെൻറ മുമ്പില്‍ ഉയര്‍ത്തിപ്പിടിക്കുന്ന സേവന പ്രവര്‍ത്തനമാണ് കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ഹജ്ജ് വേളയില്‍ നടത്തുന്നതെന്ന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് വളണ്ടിയര്‍മാരുടെ പരിശീലന ക്യാമ്പ് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്ഹല ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡൻറ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. അലിഷാക്കിര്‍ മുണ്ടേരി , മുസ്തഫ മാസ്റ്റർ , കെ.ടി അബൂബക്കര്‍ മാസ്റ്റർ എന്നിവർ ക്ലാസെടുത്തു. സൗദി കെ.എം.സി.സി ഹജ്ജ്‌സെല്‍ ക്യാപ്റ്റന്‍ ഉമ്മര്‍ അരിപ്രാമ്പ്ര മിന മാപ് റീഡിംഗ് നടത്തി. ക്യാപ്റ്റന്‍ വി.പി ഉനൈസ് മിനയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ചു.
ഹജ്ജ് സെല്‍ ജനറല്‍ കണ്‍വീനര്‍ ജമാല്‍ വട്ടപ്പൊയില്‍, കണ്‍വീനര്‍ സി.കെ ഷാക്കിര്‍, പി.എം അബദുല്‍ ഹഖ്, ഹിഷാം മുഹമ്മദ് ഖാന്‍, അന്‍വര്‍ ചേരങ്കെ, എസ്.എല്‍.പി മുഹമ്മദ് കുഞ്ഞി, സി.കെ റസാഖ് മാസ്റ്റര്‍, ടി.പി ശുഹൈബ്, മജീദ് പുകയൂര്‍, ഇസ്മായില്‍ മുണ്ടക്കുളം, വി.പി മുസ്തഫ, മുഹമ്മദ് ആദത്ത് എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. ഉബൈദ് തങ്ങള്‍ ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര സ്വാഗതവും ചെമ്പന്‍ മുസ്തഫ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.