ഹ​ജ്ജ് തീ​ർ​ഥാ​ട​നം; വി​പു​ല​മാ​യ ഗ​താ​ഗ​ത-​ലോ​ജി​സ്​​റ്റി​ക്സ് സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ

മ​ക്ക: വ​രാ​നി​രി​ക്കു​ന്ന ഹ​ജ്ജ് സീ​സ​ണി​ൽ പു​ണ്യ​ഭൂ​മി​യി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് സു​ര​ക്ഷി​ത​വും സു​ഗ​മ​വു​മാ​യ യാ​ത്ര​യൊ​രു​ക്കാ​ൻ വി​പു​ല​മാ​യ ക​ർ​മ​പ​ദ്ധ​തി​ക​ൾ ഒ​രു​ക്കി സൗ​ദി ഗ​താ​ഗ​ത, ലോ​ജി​സ്​​റ്റി​ക്സ് മ​ന്ത്രാ​ല​യം. വ്യോ​മ, ക​ര, റെ​യി​ൽ, ക​ട​ൽ തു​ട​ങ്ങി എ​ല്ലാ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ​യും ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ടു​ള്ള മി​ക​ച്ച സേ​വ​ന​ങ്ങ​ളാ​ണ് മ​ന്ത്രാ​ല​യം ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വി​നാ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി 31 ല​ക്ഷ​ത്തി​ല​ധി​കം സീ​റ്റു​ക​ൾ അ​നു​വ​ദി​ച്ചു ക​ഴി​ഞ്ഞു. 12,000-ത്തി​ല​ധി​കം ഷെ​ഡ്യൂ​ൾ​ഡ്, ചാ​ർ​ട്ട​ർ വി​മാ​ന​ങ്ങ​ളി​ലാ​യാ​ണ് തീ​ർ​ഥാ​ട​ക​ർ എ​ത്തു​ക. എ​യ​ർ​പോ​ർ​ട്ട് ഹോ​ൾ​ഡി​ങ് ക​മ്പ​നി​യു​ടെ കീ​ഴി​ൽ ആ​റ് പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ ഇ​തി​നാ​യി സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​രെ സ​ഹാ​യി​ക്കാ​നാ​യി 22,000-ത്തോ​ളം ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഉ​റ​പ്പു​വ​രു​ത്തും. സൗ​ദി എ​യ​ർ​ലൈ​ൻ​സ് 10 ല​ക്ഷ​ത്തി​ല​ധി​കം സീ​റ്റു​ക​ൾ നീ​ക്കി​വെ​ച്ച​പ്പോ​ൾ, ​ഫ്ലൈ​നാ​സ് 20 ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 1,47,000 തീ​ർ​ഥാ​ട​ക​രെ എ​ത്തി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി.

സേ​വ​ന നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്താ​ൻ പ്ര​ത്യേ​ക സൂ​പ്പ​ർ​വൈ​സ​റി ടീ​മു​ക​ൾ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്രാ​ക്ലേ​ശം കു​റ​യ്ക്കു​ന്ന​തി​നാ​യി റെ​യി​ൽ​വേ രം​ഗ​ത്ത് വ​ലി​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മി​ന, മു​സ്ദ​ലി​ഫ, അ​റ​ഫ എ​ന്നി​വ​യെ ബ​ന്ധി​പ്പി​ച്ച് 2,000 സ​ർ​വീ​സു​ക​ളി​ലാ​യി 20 ല​ക്ഷം യാ​ത്ര​ക്കാ​ർ​ക്ക് മ​ശാ​ഇ​ർ ട്രെ​യി​ൻ യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കും. ഹ​റ​മൈ​ൻ എ​ക്സ്പ്ര​സ് മ​ക്ക​യ്ക്കും മ​ദീ​ന​യ്ക്കും ഇ​ട​യി​ൽ 5,300 സ​ർ​വീ​സു​ക​ളി​ലാ​യി 22.1 ല​ക്ഷം സീ​റ്റു​ക​ൾ ല​ഭ്യ​മാ​ക്കും.

റോ​ഡ് ഗ​താ​ഗ​ത​ത്തി​നാ​യി പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി​ക്ക് കീ​ഴി​ൽ 33,000 അ​ത്യാ​ധു​നി​ക ബ​സു​ക​ളും 5,000 ടാ​ക്സി​ക​ളും നി​ര​ത്തി​ലി​റ​ങ്ങും. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ 180 ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ൽ ക​ർ​ശ​ന നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തും. തീ​ർ​ഥാ​ട​ക​രു​ടെ ല​ഗേ​ജ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് എ​ളു​പ്പ​മാ​ക്കാ​ൻ ‘നോ ​ല​ഗേ​ജ്’ സം​രം​ഭം വി​പു​ലീ​ക​രി​ച്ചു.

താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് നേ​രി​ട്ട് ബാ​ഗേ​ജ് ചെ​ക്ക്-​ഇ​ൻ ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഇ​തി​ലൂ​ടെ ല​ഭി​ക്കും. സം​സം വാ​ട്ട​ർ ക​ണ്ടെ​യ്‌​ന​റു​ക​ൾ​ക്കു​ള്ള പ്രീ-​ഷി​പ്പ്‌​മെൻറ്​ സേ​വ​ന​വും ഈ ​വ​ർ​ഷം വി​പു​ല​മാ​ക്കി​യി​ട്ടു​ണ്ട്. ലോ​ജി​സ്​​റ്റി​ക്സ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൗ​ദി പോ​സ്​​റ്റ്​ 100 ട്ര​ക്കു​ക​ളും 65 പാ​ഴ്‌​സ​ൽ വാ​ഹ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ, ജി​ദ്ദ ഇ​സ്‌​ലാ​മി​ക് തു​റ​മു​ഖ​ത്ത് എ​ത്തു​ന്ന​വ​ർ​ക്കാ​യി ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ളും മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും ല​ഭ്യ​മാ​ക്കും. ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ ദേ​ശീ​യ ഗ​താ​ഗ​ത സു​ര​ക്ഷാ കേ​ന്ദ്ര​വും അ​ടി​യ​ന്ത​ര പ്ര​തി​ക​ര​ണ സം​ഘ​ങ്ങ​ളും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ണെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Tags:    
News Summary - Hajj pilgrimage; extensive transportation and logistics arrangements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.