ഹ​ജ്ജ് മ​ട​ക്ക​യാ​ത്ര; ആ​റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഒ​രു​ക്കം പൂ​ർ​ത്തി​യാ​യ​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി

റി​യാ​ദ്: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ മ​ട​ക്ക​യാ​ത്ര​ക്കാ​യി സൗ​ദി അ​റേ​ബ്യ​യി​ലെ ആ​റ് പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​ല്ലാ​വി​ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​റി​യി​ച്ചു.

ദു​ൽ​ഹ​ജ്ജ് 13-ന് ​ആ​രം​ഭി​ച്ച മ​ട​ക്ക​യാ​ത്ര വ​രും​വ​ർ​ഷം മു​ഹ​റം 15 വ​രെ നീ​ളും. തീ​ർ​ഥാ​ട​ക​രു​ടെ മ​ട​ക്ക​യാ​ത്ര എ​ളു​പ്പ​വും സു​ഗ​മ​വു​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും അ​തോ​റി​റ്റി ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ ദു​ൽ​ഖ​അ​ദ് ഒ​ന്ന് മു​ത​ൽ ദു​ൽ​ഹ​ജ്ജ് എ​ട്ട് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 14 ല​ക്ഷം തീ​ർ​ഥാ​ട​ക​രെ​യാ​ണ് രാ​ജ്യം സ്വീ​ക​രി​ച്ച​ത്. തീ​ർ​ഥാ​ട​ക​ർ​ക്കാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ആ​റ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൂ​ടെ ന​ട​പ്പാ​ക്കി​യ സം​യോ​ജി​ത പ്ര​വ​ർ​ത്ത​ന സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് ഇ​ത് സാ​ധ്യ​മാ​യ​ത്. ജി​ദ്ദ, മ​ദീ​ന, യാം​ബു, ത്വാ​ഇ​ഫ്, റി​യാ​ദ്, ദ​മ്മാം എ​ന്നീ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​ണ് ഈ ​പ്ര​ത്യേ​ക പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

മ​ട​ക്ക​യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​നും എ​യ​ർ​പോ​ർ​ട്ടു​ക​ളി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നു​മാ​യി വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​മാ​യും ഓ​പ​റേ​റ്റി​ങ് ഏ​ജ​ൻ​സി​ക​ളു​മാ​യും സ​ഹ​ക​രി​ച്ച് ‘എ​യ​ർ​പോ​ർ​ട്ട്സ് ഹോ​ൾ​ഡി​ങ്’ പ്ര​ത്യേ​ക സം​യോ​ജി​ത പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്.

തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ഈ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാ​യി ആ​കെ 13 ട്രാ​വ​ൽ ലോ​ഞ്ചു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു. 22,000-ത്തി​ല​ധി​കം പു​രു​ഷ-​വ​നി​താ ജീ​വ​ന​ക്കാ​രാ​ണ് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യും വേ​ഗ​ത​യും ഉ​റ​പ്പാ​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​ത്.

തീ​ർ​ഥാ​ട​ക​രു​ടെ സൗ​ക​ര്യാ​ർ​ഥം ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള നി​ര​വ​ധി ഡി​ജി​റ്റ​ൽ-​ലോ​ജി​സ്​​റ്റി​ക് സേ​വ​ന​ങ്ങ​ളും അ​തോ​റി​റ്റി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ് ‘ല​ഗേ​ജ് ര​ഹി​ത’ യാ​ത്രാ​സേ​വ​നം. ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ തീ​ർ​ഥാ​ട​ക​ർ​ക്ക് ത​ങ്ങ​ളു​ടെ താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന് ത​ന്നെ ല​ഗേ​ജു​ക​ൾ നേ​രി​ട്ട് സ്വ​ന്തം നാ​ട്ടി​ലെ അ​ന്തി​മ ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്ക് അ​യ​ക്കാ​ൻ സാ​ധി​ക്കും. ഇ​ത് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ യാ​ത്രാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഗ​ണ്യ​മാ​യി വേ​ഗ​ത്തി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കും. ഇ​തോ​ടൊ​പ്പം സം​സം കു​പ്പി​ക​ൾ​ക്കാ​യി പ്രീ-​ഷി​പ്പ്മെൻറ്​ സേ​വ​ന​വും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

രാ​ജ്യ​ത്തെ വി​വി​ധ സ​ർ​ക്കാ​ർ-​സേ​വ​ന മേ​ഖ​ല​ക​ളു​ടെ ഏ​കോ​പ​ന​ത്തോ​ടെ എ​ല്ലാ മാ​നു​ഷി​ക-​സാ​ങ്കേ​തി​ക മി​ക​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ഇ​ത്ത​വ​ണ​ത്തെ ഹ​ജ്ജ് മ​ട​ക്ക​യാ​ത്ര സു​ര​ക്ഷി​ത​മാ​ക്കാ​ൻ അ​തോ​റി​റ്റി ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Hajj pilgrimage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.