അഫ്ഗാൻ ഹജ്ജ് തീർഥാടകക്ക് ജനിച്ച
കുഞ്ഞ് ‘മദീന’
മദീന: ഹജ്ജ് തീർഥാടക മദീനയിൽ കുഞ്ഞിന് ജന്മം നൽകി. മദീന ഹെൽത്ത് ക്ലസ്റ്ററിന് കീഴിലെ കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിലാണ് 40 വയസ്സുള്ള അഫ്ഗാൻ കുഞ്ഞിന് ജന്മം നൽകിയത്.പ്രസവവേദന മൂർച്ഛിച്ചതോടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കൽ സംഘം ഉടൻ തന്നെ സ്വീകരിച്ചു. പെൺകുഞ്ഞിന് ജന്മം നൽകി.
നിലവാരമുള്ള വൈദ്യ പരിചരണം നൽകിയതായും മദീന ഹെൽത്ത് ക്ലസ്റ്റർ പറഞ്ഞു. മദീനയോടുള്ള സ്നേഹത്തിന്റെയും നന്ദിയുടെയും ജീവിതത്തിലെ ഈ പ്രത്യേക നിമിഷത്തിൽ ലഭിച്ച പരിചരണത്തിന്റെ പ്രകടനമായി തീർഥാടക തന്റെ നവജാത ശിശുവിന് ‘മദീന’ എന്ന് പേരിട്ടുവെന്നും മദീന ഹെൽത്ത് ക്ലസ്റ്റർ അധികൃതർ വിശദീകരിച്ചു. തനിക്ക് ലഭിച്ച പരിചരണത്തിനും പരിഗണനക്കും തീർഥാടക സൗദി അറേബ്യൻ സർക്കാരിനും മെഡിക്കൽ സ്റ്റാഫിനും അതീവ സന്തോഷവും നന്ദിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.