ജിദ്ദ: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ സൗദിയിലെത്തിയ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ന്യുമോണിയയെ തുടർന്ന് മരിച്ചു. കുളത്തൂര്‍ കുറുപ്പത്താല്‍ വടക്കേകുളമ്പില്‍ സ്വദേശി പരേതനായ നെടുവള്ളി മുഹമ്മദ് ഹാജിയുടെ മകന്‍ മായിന്‍കുട്ടി (58) ആണ് മിനായിലെ ആശുപത്രിയിൽ മരിച്ചത്.പനി ബാധിച്ചതിനിടെ തുടര്‍ന്ന്് അറഫ സംഗമത്തിെൻറ തലേ ദിവസം ശാര ജദീദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ന്യൂമോണിയ കലശലാവുകയും ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുപ്പിച്ച ശേഷം മിനായിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇന്നലെ കാലത്താണ് മരണം. ഭാര്യ ആയിഷയോടൊപ്പമാണ് ഹജ്ജിനെത്തിയത്. മക്കള്‍: നസീബ, നബീല്‍. മരുമകന്‍: ഇസ്ഹാഖ് മാസ്റ്റര്‍ കാവുംപുറം. മൃതദേഹം മക്കയിലെ ജന്നത്തുല്‍ മഅല്ലയില്‍ മറവുചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.