മക്ക: തീർഥാടകരുടെ വിശദ വിവരങ്ങൾ അടങ്ങിയ ഹജ്ജ് മിഷെൻറ ‘ആപ്’ ഹാജിമാർക്കും സന്നദ്ധ പ്രവര്‍ത്തകർക്കും ഒരുപോലെ പ്രയോജനകരം. ‘ഇന്ത്യൻ ഹാജി ഇൻഫർമേഷൻ സിസ്റ്റം’ എന്ന പേരിലുള്ള ആപ് ആൻഡ്രോയിഡിലും ഐ. ഒ. എസിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയും. സംസ്ഥാന കോഡും അഞ്ചക്ക കവർ നമ്പറോ, പാസ്പോർട്ട് നമ്പറോ നൽകിയാൽ ഹജ്ജ് മിഷൻ വഴിയോ സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴിയോ ഇന്ത്യയിൽ നിന്ന് ഹജ്ജിനെത്തിയ ഓരോ ഹാജിയുടെയും മക്കയിലെയും മദീനയിലേയും പൂർണ വിവരങ്ങൾ ലഭിക്കുന്നതാണ് ആപ്.
ഹാജിയുടെ പേര്, മൊബൈൽ നമ്പർ, മക്ക മദീന ബിൽഡിങ് നമ്പർ, സ്ഥല വിവരം, റൂം നമ്പർ, ബ്രാഞ്ച്, മൊബൈൽ നമ്പർ, ഹാജിയോടൊപ്പം എത്തിയ ഖാദിമിെൻറ നമ്പർ, ഹാജിമാരുടെ വിമാന വിവരങ്ങൾ, ഒപ്പമുള്ള ഹാജിമാരുടെ പേരും നമ്പറും എന്നിവ അറിയാം. സ്വകാര്യ ഗ്രൂപ്പിൽ വന്നതും ഹജ്ജ് മിഷൻ വഴി വന്നതും പ്രത്യേകം തെരഞ്ഞെടുക്കാവുന്ന തരത്തിലാണ് ആപ് രൂപകൽപന ചെയ്തത്. സൗദി അറേബ്യയിൽ നിന്ന് ഹജ്ജിനെത്തുന്നവർക്ക് അവരുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യവും ആപിൽ ഉണ്ട്. ഇവ കൂടാതെ അടുത്തുള്ള ഹോസ്പിറ്റൽ, ഫാർമസി, പള്ളി, റസ്റ്റൊറൻറ് , ഷോപ്പിങ് മാൾ എന്നിവയും അറിയാൻ ഹാജിമാരെ സഹായിക്കുന്ന ഓപ്ഷൻ അടങ്ങിയതാണ് ആപ്.
വേഗത്തിൽ ഡൗൺലോഡ് ചെയ്യാനും സാധാരണക്കാർക്ക് പോലും എളുപ്പത്തിൽ ഉപയോഗിക്കാനും കഴിയുന്നതാണിത് . വഴി അറിയാതെ അലയുന്ന ഹാജിമാരെ സഹായിക്കുന്നതിനും അവർക്കു നിർദേശങ്ങൾ നൽകുന്നതിനും കളഞ്ഞുപോകുന്ന ലഗേജുകൾ തിരിച്ചെത്തിക്കാനും സന്നദ്ധ പ്രവര്‍ത്തകർക്ക് ആപ് സഹായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.