ജിദ്ദ: ഹജ്ജ് ടെർമിനലിൽനിന്ന് തീർഥാടകരുടെ ലഗേജുകൾ താമസ കേന്ദ്രങ്ങളിലെത്തിക് കുന്ന സംവിധാനം പ്രവർത്തന സജ്ജമായി. വിമാനത്താവളങ്ങളിലെ കാത്തിരിപ്പ് ഒഴിവാക്കുന്നതിനും യാത്രനടപടികൾ എളുപ്പമാക്കുന്നതിനുമായി സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി സഹകരിച്ച് ഇൗവർഷം മുതലാണ് ഹജ്ജ് മന്ത്രാലയം പുതിയ സംവിധാനം നടപ്പാക്കിയത്.
ഇതോടെ തീർഥാടകർക്ക് യാത്ര നടപടികൾ വേഗത്തിൽ പൂർത്തിയാക്കി താമസസ്ഥലങ്ങളിലെത്താനാകുന്നുണ്ട്. ഹജ്ജ്-ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്ദൻ പുതിയ സംവിധാനം പരിശോധിച്ചു. ബംഗ്ലാദേശിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘത്തെ ജിദ്ദ വിമാനത്താവള ഹജ്ജ് ടെർമിനലിൽ സ്വീകരിക്കുന്നതിനിടയിലായിരുന്നു മന്ത്രിയുടെ പരിശോധന.ഹാജിമാർക്ക് രാജ്യത്തേക്ക് പ്രവേശിച്ചതു മുതൽ തിരിച്ചുപോകുന്നതു വരെ മികച്ച സേവനങ്ങൾ നൽകാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.