സിദ്ധീഖ് തുവ്വൂർ രചിച്ച ‘മരുഭൂമിയിലെ നേർക്കാഴ്ചകൾ’ എന്ന പുസ്തകം കഥാകൃത്ത് അബു ഇരിങ്ങാട്ടിരി, ജില്ലാ പഞ്ചായത്ത് മെമ്പർ മുസ്തഫ അബ്ദുൽ ലത്തീഫിന് നൽകി പ്രകാശനം ചെയ്യുന്നു

‘മരുഭൂമിയിലെ നേർക്കാഴ്ചകൾ’ പുസ്തകം പ്രകാശനം ചെയ്തു

റിയാദ് / തുവ്വൂർ: സൗദിയിലെ അറിയപ്പെടുന്ന ജീവകാരുണ്യപ്രവർത്തകനും പ്രവാസി പൊതുപ്രവർത്തകനുമായ സിദ്ധീഖ് തുവ്വൂർ രചിച്ച ‘മരുഭൂമിയിലെ നേർക്കാഴ്ചകൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. മലപ്പുറം ജില്ലയിലെ തുവ്വൂർ അലയൻസ് കൺവെൻഷൻ സെൻററിൽ നടന്ന ചടങ്ങിൽ കഥാകൃത്ത് അബു ഇരിങ്ങാട്ടിരി, ജില്ലാ പഞ്ചായത്ത് മെമ്പർ മുസ്തഫ അബ്ദുൽ ലത്തീഫിന് പുസ്തകത്തിെൻറ ആദ്യപ്രതി നൽകിയാണ് പ്രകാശനം നിർവഹിച്ചത്.

മരുഭൂമിയിലകപ്പെട്ട 84 മനുഷ്യരുടെ മോചനവുമായി ബന്ധപ്പെട്ട ഗ്രന്ഥകാരെൻറ യാത്രാനുഭവങ്ങളുടെയും അതിജീവന കഥകളുടെയും സമാഹാരമാണ് ഈ പുസ്തകം. ഡെസ്റ്റിനി പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തുവ്വൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജസീന ടീച്ചർ ചടങ്ങിെൻറ ഉദ്ഘാടനം നിർവഹിച്ചു.

ടി.സി.എഫ് പ്രസിഡൻറ് യൂനുസലി അധ്യക്ഷത വഹിച്ചു. കഥാകൃത്ത് റഹ്മാൻ കിടങ്ങയം പുസ്തകം സദസ്സിന് പരിചയപ്പെടുത്തി. ഗ്രന്ഥകർത്താവ് സിദ്ധീഖ് തുവ്വൂർ, അൽഫ ഫാത്തിമയ്ക്ക് പുസ്തകത്തിെൻറ പ്രതി കൈമാറി. നിർമ്മല, അഷറഫ് വേങ്ങാട്ട്, യൂസുഫ് കാക്കഞ്ചേരി, സുരേഷ് ബാബു, ഗോപി, റിയാസ് വണ്ടൂർ, മുഹിയുദ്ധീൻ സഹീർ, സുലൈമാൻ വിഴിഞ്ഞം, കെ.ആർ. ഷാജു, കുഞ്ഞായി കോടമ്പുഴ, എം.പി. അബ്ദുൽ റഹീം, യൂനുസ് തയ്യിൽ, എന്തോട്ടത്തിൽ മൊയ്തീൻ എന്നിവർ സംസാരിച്ചു. ഗ്രന്ഥകാരൻ സിദ്ധീഖ് തുവ്വൂർ മറുപടി പ്രസംഗം നടത്തി. ടി.സി.എഫ് കൺവീനർ സി. അസ്‌ലം സ്വാഗതവും കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.

Tags:    
News Summary - The book ‘Glimpses of the Desert’, a collection of memoirs by philanthropist Siddique Thuvvur, has been released.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.