ജിദ്ദ: ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ ആവശ്യമായ കോവിഡ് പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തിയാക്കിയിരിക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് വാക്സിൻ പൂർണ ഡോസ് എടുത്തിരിക്കൽ ഹജ്ജ് നിർവഹിക്കുന്നവർക്ക് നിബന്ധനയായി നിശ്ചയിച്ചിട്ടുണ്ട്.
ട്വിറ്ററിലൂടെയുള്ള അന്വേഷണത്തിന് മറുപടിയായാണ് ഹജ്ജ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ മെനിഞ്ചൈറ്റിസ് വാക്സിനും സീസണൽ ഇൻഫ്ലുവൻസ വാക്സിനും എടുത്തിരിക്കണം.
തീർഥാടകൻ ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങളോ ഏതെങ്കിലും പകർച്ചവ്യാധികളോ ബാധിച്ചയാളാകരുതെന്നും ആരോഗ്യ നിബന്ധകളിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.