സൗദി കമ്പനി നാഷനൽ ട്രേഡുമായുള്ള സഹകരണത്തിന്റെ 20ാം വാർഷികാഘോഷവേളയിൽ ചൈനീസ് കമ്പനി കിങ് ലോങ് സൗദിയിൽ പുറത്തിറക്കിയ ആദ്യ ഇലക്ട്രിക് ബസ്
റിയാദ്: ഈ വർഷത്തെ ഹജ്ജ് വേളയിൽ തീർഥാടകർക്ക് സഞ്ചരിക്കാൻ ഇലക്ട്രിക് ബസുകൾ ഉപയോഗിക്കും. ഇതിനായി ചൈനീസ് കമ്പനി കിങ് ലോങ്ങുമായി സഹകരിച്ച് സൗദിയിലെ നാഷനൽ ട്രേഡ് കമ്പനി ‘എം.സി’ എന്ന പുതിയ ഇലക്ട്രിക് ബസ് പുറത്തിറക്കി.ജിദ്ദയിലെ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ ആവശ്യമായ ക്ലീൻ എനർജി ബസുകൾ അസംബ്ൾ ചെയ്യുന്നതിനായി പുതിയ ഫാക്ടറി സ്ഥാപിക്കുമെന്നും കിങ് ലോങ് പ്രഖ്യാപിച്ചു.
നാഷനൽ ട്രേഡും കിങ് ലോങും തമ്മിലുള്ള പങ്കാളിത്തത്തിന്റെ 20ാം വാർഷികം ആഘോഷിക്കുന്നതിനിടയിലാണ് സൗദി വിപണിയിൽ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ബസ് പുറത്തിറക്കിയത്. സ്മാർട്ട് മൊബിലിറ്റി സൊല്യൂഷനുകൾ വികസിപ്പിച്ചുകൊണ്ട് വികസന ലക്ഷ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ‘വിഷൻ 2030’ന്റെ ചട്ടക്കൂടിനുള്ളിൽനിന്ന് കൊണ്ട് തുടരുന്ന ശ്രമങ്ങളുടെയും പ്രതിബദ്ധതയുടെയും പിന്തുണയുടെയും ഭാഗമായാണിത്.
കൂടാതെ ബസുകളുടെയും ചാർജിങ് സ്റ്റേഷനുകളുടെയും ഉൽപാദനം ഉൾപ്പെടെ സൗദിക്കുള്ളിൽ സ്മാർട്ട് മൊബിലിറ്റി സൊല്യൂഷനുകൾ നൽകുന്നതിന് നിരവധി തന്ത്രപരമായ കരാറുകളിൽ ഒപ്പിടുകയം ചെയ്തു. 2025-ലെ ഹജ്ജ് സീസണിൽ സർവിസ് നടത്താൻ തങ്ങളുടെ ബസുകളുടെ ഒരു പ്രത്യേക ടീമിന് നൽകുമെന്ന് കിങ് ലോങ് വാഗ്ദാനം ചെയ്തു. സൗദി വിപണിയിലും മേഖലയിലും പുതിയതും മികച്ചതുമായ ഗതാഗത പരിഹാരങ്ങളുടെ തുടർച്ചയായ പിന്തുണ കമ്പനി ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.