??????? ?????? ???????? ???????????????? ?????? ??????????

ഹാജിമാരുടെ മിനാപ്രയാണം തുടങ്ങി

മക്ക: വിശുദ്ധ ഹജ്ജി​​െൻറ കർമഭൂമിയായ മിനായിലേക്ക്​ ഹാജിമാരുടെ പ്രയാണം തുടങ്ങി. ദേശാന്തരങ്ങൾ കടന്നെത്തിയ 20 ലക് ഷം വിശ്വാസികളാണ്​ മിനായിലെ തമ്പുനഗരത്തിൽ
കൂടണയാൻ പുറപ്പെട്ടത്​. മക്കയിൽ നിന്ന്​ ഏഴ്​ കിലോമീറ്റർ അകലെയാണ്​ മിനാ. ഇവിടെ കൂടാരങ്ങളിൽ രാപാർത്താണ്​ ഇനിയുള്ള അഞ്ച്​ ദിവസങ്ങളിൽ ഹാജിമാർ കർമങ്ങൾ പൂർത്തിയാക്കുക.

ബസ്​ മാർഗവും നടന്നും തീർഥാടകർ മിനായിലെത്തുന്നുണ്ട്​. ഇന്ത്യൻ ഹാജിമാർ വ്യാഴാഴ്​ച ഇശാ നമസ്​കാര ശേഷമാണ്​ പുറപ്പെട്ടത്​. കേരളത്തിൽ നിന്ന്​ 25,000ത്തിൽ പരം പേരുണ്ട്​. എല്ലാവരും തികഞ്ഞ തൃപ്​തിയിലാണ്​ തീർഥാടനം തുടരുന്നത്​. വെള്ളിയാഴ്​ച ഉച്ചയോടെ മുഴുവൻ ഇന്ത്യക്കാരും മിനായിലെ കൂടാരങ്ങളിലെത്തുമെന്ന്​ ഹജ്ജ്​ മിഷൻ അറിയിച്ചു.

നാട്ടിൽ പ്രളയസാഹചര്യമാണെന്നറിഞ്ഞതോടെ ദൈവത്തിങ്കൽ നിന്ന്​ രക്ഷ തേടിയുള്ള പ്രാർഥനയിലാണ്​ മലയാളി തീർഥാടകർ.

Tags:    
News Summary - hajj 2019 mina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.