മദീന: ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് തീര്‍ഥാടക സംഘത്തെ സ്വീകരിക്കാന്‍ ഇന്ത്യന്‍ ഹജ്ജ് മിഷന് ഒ രുങ്ങി. ജൂലൈ നാലിന് ഇന്ത്യയില്‍നിന്നുള്ള ആദ്യ സംഘം മദീന അന്താരാഷ്ട്ര വിമാനത്താവളത ്തിലിറങ്ങും. 420 തീര്‍ഥാടകരാണ് ആദ്യ സംഘത്തിലുണ്ടാവുക. ഇന്ത്യൻ സ്ഥാനപതിയുടെ നേതൃത്വ ത്തിലുള്ള സംഘം തീര്‍ഥാടകരെ സ്വീകരിക്കും.
ഡല്‍ഹിയില്‍നിന്നുള്ള 420 തീർഥാടകരെയും വഹിച്ച് എയര്‍ ഇന്ത്യ വിമാനം ജൂലൈ നാലിനു പുലര്‍ച്ച 3.15നാണ് മദീനയിലിറങ്ങുക. ആദ്യസംഘത്തെ സ്വീകരിക്കാന്‍ ഇന്ത്യന്‍ സ്ഥാനപതി ഡോ. ഔസാഫ് സഈദ്, ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാൻ ശൈഖ്, ഹജ്ജ് കോണ്‍സല്‍ മോയിന്‍ അക്തര്‍, മദീന ഹജ്ജ് മിഷന് ഇന്‍ചാര്‍ജ് വൈസ് കോണ്‍സല്‍ ഷഹാബുദ്ദീന് ഖാന്, എംബസി ഉദ്യോഗസ്ഥന് നജ്മുദ്ദീന് എന്നിവരോടൊപ്പം മദീനയിലെ സന്നദ്ധ സംഘടനാ പ്രതിനിധികളുമുണ്ടാവും.
മലയാളി ഹാജിമാരും ഈ വര്‍ഷം മദീനയിലാണ് ഇറങ്ങുന്നത്. ജൂെലെ ഏഴിന് കോഴിക്കോട്ടുനിന്നുള്ള സൗദി എയർലൈസ് വിമാനത്തിലാണ് ആദ്യ മലയാളി സംഘം പുറെപ്പടുക. ഇത്തവണ സൗദി എയർലൈന്‍സിനും എയര്‍ ഇന്ത്യക്കുമൊപ്പം സ്പൈസ് ജെറ്റുമുണ്ട്. ഹാജിമാരുടെ താമസ സൗകര്യമൊരുക്കല്‍, ആശുപത്രി സജ്ജീകരണം, ജീവനക്കാരുടെ നിയമനം എന്നിവ പൂര്‍ത്തിയായി. ഹജ്ജ് വെല്‍ഫെയര്‍ ഫോറം ഭാരവാഹികള്‍ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തി.
അതേസമയം, ജിദ്ദയിലും ആദ്യസംഘം ഹാജിമാരെത്തുക ജൂലൈ നാലിനാണ്. പാകിസ്താനിൽനിന്നുള്ള ഹാജിമാരാണ് ജിദ്ദ ഹജ്ജ് ടെർമിനലിൽ ആദ്യമിറങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.