ഹജ്ജിനെത്തിയ നിലമ്പൂർ സ്വദേശിനി മക്കയിൽ മരിച്ചു

മക്ക: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ  ഹജ്ജ് കർമ്മത്തിന് എത്തിയ മലപ്പുറം നിലമ്പൂർ സ്വദേശി കലയൻതോട് സുബൈദ (55) അറഫ സന്ദർശനത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു.  മയ്യിത്ത് അൽ നൂർ ഹോസ്പിറ്റലിലാണുള്ളത്. ഭർത്താവ് ഖാദർ, മകൻ  ഉമ്മർ ഷിബിൻ, മരുമകൾ ജസീല, സഹോദരി ആബിദ എന്നിവർ കൂടെയുണ്ട്. 

മറ്റു മക്കൾ: ഫെമിന ഫസൽ, റഹ്മാൻ റഷീദ്, അലി മൗഹൂസിന. മരുമക്കൾ ഹസൻകോയ ( പൂക്കോട്ടൂർ), ജസീന (പാണ്ടിക്കാട്), റഹീമ (കരുളായ് ) ലിനി (കണ്ണൂർ),  ആസിഫ് (ചേന്ദമംഗല്ലൂർ).

ആശുപത്രി നടപടികൾ പൂർത്തിയാക്കി മയ്യിത്ത് മക്കയിൽ തന്നെ ഖബറടക്കും. നടപടികൾ പൂർത്തികരിക്കുന്നതിന് കേരള സ്റ്റേറ്റ് ഹജ് കമ്മിറ്റി കോ^ഒാർഡിനേറ്റർ എൻ. പി ഷാജഹാൻ  നേതൃത്വം നൽകി.

Tags:    
News Summary - Haj pilgrim dies- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.