ഒ.​ഐ.​സി.​സി ഹ​ഫ​ർ അ​ൽ ബാ​ത്വി​ൻ ക്രി​സ്മ​സ്-​ന്യൂ ഇ​യ​ർ ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ​നി​ന്ന്

ഹഫർ ഒ.ഐ.സി.സി വാർഷികവും ക്രിസ്മസ്-ന്യൂ ഇയർ ആഘോഷവും

ഹഫർ: ഒ.ഐ.സി.സി ഹഫർ അൽ ബാത്വിൻ അഞ്ചാം വാർഷികവും ക്രിസ്മസ്-ന്യൂ ഇയർ ആഘോഷവും സംഘടിപ്പിച്ചു. പ്രസിഡൻറ് വിബിൻ മറ്റത്ത് അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി കിഴക്കൻ പ്രവിശ്യ സെക്രട്ടറി സലീം കീരിക്കാട് പരിപാടി ഉദ്ഘാടനം ചെയ്തു. ഇഖ്ബാൽ ആലപ്പുഴ, അനൂപ് പ്രഭാകരൻ, ജോബി ആൻറണി, നിസാം കരുനാഗപ്പള്ളി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

കേക്ക് മുറിച്ചു ആഘോഷിച്ച ചടങ്ങിൽ ഹഫർ അൽ ബാത്വിനിലെ അഞ്ച് വർഷത്തെ ഇടപെടലുകളും സാമൂഹിക പ്രവർത്തനങ്ങളും വിശകലനം ചെയ്തു. പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി സൈഫുദ്ദീൻ പള്ളിമുക്ക് സ്വാഗതവും ട്രഷറർ റാഫി പരുതൂർ നന്ദിയും പറഞ്ഞു.

തുടർന്ന്, ഹഫർ അൽ ബാത്വിൻ ‘സ്നേഹതീരം’ കൂട്ടായ്മയിലെ കലാകാരന്മാർ അവതരിപ്പിച്ച സംഗീത പരിപാടികൾ അരങ്ങേറി. ജിതേഷ് തെരുവത്ത്, ഷബ്‌നാസ് കണ്ണൂർ, ജോമോൻ ജോസഫ്, സമദ് കരുനാഗപ്പള്ളി, രതീഷ് ചിറക്കൽ, ഷാനവാസ് മാഹീൻ, സലാഹുദ്ദീൻ പാറശാല, വി.ബി. സുനിൽ കുമാർ, അബ്ദുൽ ഗഫൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സാമൂഹിക ഐക്യവും സാംസ്‌കാരിക സൗഹൃദവും നിറച്ച പരിപാടി അംഗങ്ങളുടെ മനസ്സിൽ ഓർമപുതുക്കലായി. 

Tags:    
News Summary - Hafer OICC Anniversary and Christmas-New Year Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.