മ​ട​ക്ക​പ്പെ​ടാ​ത്ത ഒ​രു സ​ലാം

മ​ദീ​ന​യി​ൽ പ്ര​വാ​ച​ക​െൻറ ചാ​രെ പോ​യൊ​രു സ​ലാം പ​റ​യാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് അ​വി​ടെ ത​ടി​ച്ചു​കൂ​ടി​യ ആ​യി​ര​ങ്ങ​ളെ​പ്പോ​ലെ ഞാ​നും. സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക​സ​മ​യ​ത്ത് മാ​ത്ര​മേ അ​വി​ടേ​ക്ക് പ്ര​വേ​ശ​ന​മു​ള്ളൂ എ​ന്ന​തു​കൊ​ണ്ടു​ത​ന്നെ തി​ര​ക്ക​ൽ​പം കൂ​ടു​ത​ലാ​ണ്. രാ​ജ്യം തി​രി​ച്ച് വേ​ർ​തി​രി​ച്ചി​രു​ത്തി ഓ​രോ​രോ ഭാ​ഷ​യി​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ ആ​ളു​ക​ളു​മു​ണ്ട്. പാ​കി​സ്​​താ​നി​ക​ളെ​യും ഇ​ന്ത്യ​ക്കാ​രെ​യും ഒ​രു​മി​ച്ചാ​ണ് ഇ​രു​ത്താ​റ്.

അ​ങ്ങ​നെ ര​ണ്ടു രാ​ജ്യ​ക്കാ​രും തൊ​ട്ടു​രു​മ്മി ഇ​രി​ക്കു​ന്ന​തി​നി​ട​യി​ൽ ഒ​രു ഫോ​ൺ വ​ന്നു. പ്ര​യാ​സ​പ്പെ​ട്ട് ഫോ​ണെ​ടു​ത്ത് പി​ന്നെ വി​ളി​ക്കാ​മെ​ന്ന് മാ​ത്രം പ​റ​ഞ്ഞു​വെ​ക്കു​മ്പോ​ൾ പി​ന്നി​ൽ​നി​ന്നൊ​രു വി​ളി. മ​ല​യാ​ളി ആ​ണ​ല്ലേ? മ​ല​യാ​ളം കേ​ൾ​ക്കു​മ്പോ​ൾ വ​ല്ലാ​ത്തൊ​രു സ​ന്തോ​ഷ​മാ​ണ​ല്ലോ. മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​വെ​ച്ചാ​കു​മ്പോ​ൾ പ്ര​ത്യേ​കി​ച്ചും. അ​തെ​യെ​ന്നും പ​റ​ഞ്ഞ്​ തി​രി​ഞ്ഞു​നോ​ക്കി​യ​പ്പോ​ൾ പ്രാ​യ​മാ​യ ഒ​രു​മ്മ ചി​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

പി​ന്നെ ചോ​ദ്യ​മാ​യി പ​റ​ച്ചി​ലാ​യി. റി​യാ​ദി​ൽ നി​ന്നാ വ​ന്നെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ അ​വ​ർ പ​റ​ഞ്ഞു: 'െൻ​റ മോ​നും റി​യാ​ദി​ലു​ണ്ട്. കു​റ​ച്ചാ​യു​ള്ളൂ വ​ന്നി​ട്ട്. ചെ​റു​താ. കൂ​ടെ വേ​ണ്ട​പ്പെ​ട്ട​വ​രൊ​ക്കെ ഉ​ള്ള​തു​കൊ​ണ്ട് സ​മാ​ധാ​നം ഉ​ണ്ട്. ന്നാ​ലും ഓ​ൻ ചെ​റു​ത​ല്ലെ...' ഒ​രു​മ്മ​യു​ടെ എ​ല്ലാ​ക​രു​ത​ലും പ്രാ​ർ​ഥ​ന​യും അ​വ​രു​ടെ സം​സാ​ര​ത്തി​ൽ തു​ട​ർ​ന്നും തൊ​ട്ട​റി​ഞ്ഞു.

'ഉ​മ്മാ... മോ​ൻ റി​യാ​ദി​ലെ​വി​ടാ? അ​വ​െൻറ പേ​രെ​ന്താ?'

'അ​ഷ്‌​ഫാ​ഖ്​'

ന​ല്ല പ​രി​ച​യ​മു​ള്ള പേ​ര്

'ഓ​ൻ ചേ​ന്ദ​മം​ഗ​ലൂ​രാ പ​ഠി​ച്ചേ'

'ഏ​ഹ്.. ഞാ​നും അ​വി​ടാ​യി​ന​ല്ലോ'

പി​ന്നെ നാ​ടും വീ​ടും ഒ​ക്കെ പ​റ​ഞ്ഞ​പ്പോ​ൾ ന​മ്മ​ടെ അ​ഷ്ഫാ​ഖ്, കൂ​ടെ പ​ഠി​ച്ച​വ​ൻ! സം​സാ​രം കു​റ​ച്ച​ങ്ങ​നെ നീ​ണ്ടു. നി​റ​ഞ്ഞ സ​ന്തോ​ഷ​ത്തോ​ടെ. സ​മ​യ​മാ​യി. റൗ​ദ​യി​ലേ​ക്ക്​ ഞ​ങ്ങ​ൾ​ക്ക് പോ​കാ​നു​ള്ള മ​റ നീ​ക്കി​യി​രു​ന്നു. എ​ല്ലാ​വ​രും ഓ​ടി. ഞാ​നും... സ്വ​ർ​ഗ​ത്തി​ലെ ചെ​റി​യൊ​രു ഭാ​ഗം പ​ച്ച​നി​റ​ത്തി​ലു​ള്ള കാ​ർ​പെ​റ്റ് വി​രി​ച്ച്​ വേ​ർ​തി​രി​ച്ചി​രി​ക്കു​ന്നു. ഒ​രു​പാ​ട് വ​ട്ടം പോ​യി​ട്ടു​ണ്ടെ​ങ്കി​ലും ഓ​രോ ത​വ​ണ​യും പു​തു​അ​നു​ഭ​വ​ങ്ങ​ളാ​ണ്. വി​വ​ര​ണാ​തീ​ത​മാ​ണ്. അ​വി​ട​ന്ന് പോ​രു​ക എ​ന്ന​ത് മ​ന​സ്സ്​​ അ​നു​വ​ദി​ക്കാ​ത്ത​താ​ണെ​ങ്കി​ലും ന​മ്മ​ളൊ​ന്ന് നീ​ങ്ങാ​ൻ കാ​ത്തു​നി​ൽ​ക്കു​ന്ന​വ​ർ അ​നേ​ക​മാ​ണ്. അ​തോ​ർ​ത്ത് മാ​ത്രം അ​വി​ടെ​നി​ന്ന് തി​രി​ഞ്ഞു​നോ​ക്കി, നോ​ക്കി ന​ട​ന്നു. അ​പ്പൊ വീ​ണ്ടും ആ ​ഉ​മ്മ...

'ഉ​മ്മാ... ഞാ​ൻ പോ​ട്ടെ... മോ​ള് ക​ര​യു​ന്നു​ണ്ടാ​കും. പാ​ല് മാ​ത്രം കു​ടി​ക്കു​ന്ന പ്രാ​യാ​ണെ... ഉ​മ്മാ​ടെ പ്രാ​ർ​ഥ​ന​യി​ൽ എ​ന്നെ​യും ഓ​ർ​ക്ക​ണേ...'

'ദാ... ​ഇ​ത​ു​പോ​ലെ അ​വി​ടെ​യും ന​മ്മ​ൾ ക​ണ്ടു​മു​ട്ട​ട്ടെ' എ​ന്ന ഉ​മ്മ​യു​ടെ പ്രാ​ർ​ഥ​ന​യോ​ടെ പി​രി​ഞ്ഞു... വീ​ണ്ടും ഒ​രാ​ഴ്ച ക​ഴി​ഞ്ഞു. ഞാ​നെ​െൻറ ഉ​മ്മ​യു​ടെ കൂ​ടെ മ​ക്ക​യി​ലാ​ണ് താ​മ​സം. ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി റി​യാ​ദി​ൽ​നി​ന്നു പോ​ന്നി​ട്ട്. തി​രി​ച്ചു​പോ​കു​ന്ന മു​േ​മ്പ ഹ​റ​മി​ൽ പോ​യി ഒ​രു വി​ട​വാ​ങ്ങ​ൽ ത്വ​വാ​ഫ് ചെ​യ്യ​ണം. അ​താ വീ​ണ്ടും ആ ​ഉ​മ്മ ക​അ​ബ​യെ നോ​ക്കി​ക്കൊ​ണ്ട് മ​താ​ഫി​ൽ കാ​ലും നീ​ട്ടി​യി​രി​ക്കു​ന്നു. വ​ല്ലാ​ത്തൊ​ര​ത്ഭു​തം​ത​ന്നെ!

മ​ട​ങ്ങാ​ൻ നേ​രം അ​ടു​ത്ത് പോ​യി​രു​ന്ന് അ​ൽ​പം സം​സാ​രി​ച്ചു. എ​ഴു​ന്നേ​റ്റു​ന​ട​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ അ​വ​രോ​ർ​മി​പ്പി​ച്ചു, 'പ്രാ​ർ​ഥ​ന​യി​ൽ എ​െൻറ മോ​നെ​യും ഉ​ൾ​പ്പെ​ടു​ത്ത​ണ​ട്ടോ... അ​വ​ൻ ചെ​റു​താ... കൂ​ടെ വേ​ണ്ട​പ്പെ​ട്ട​രൊ​ക്കെ ഉ​ള്ള​തൊ​രു സ​മാ​ധാ​ന​വും...'

റി​യാ​ദി​ലെ​ത്തി... കു​റ​ച്ചു​നാ​ൾ ക​ഴി​ഞ്ഞു. പ​തി​വി​ല്ലാ​തെ നാ​ട്ടി​ൽ​നി​ന്ന് സു​ഹൃ​ത്തി​െൻറ വി​ളി...

'ഡീ... ​ന​മ്മു​ടെ അ​ഷ്‌​ഫാ​ഖ്​ പോ​യി​ട്ടോ...'

ഗ​ർ​ഭാ​ല​സ്യ​ത്തി​ൽ ക്ഷീ​ണി​ച്ചു കി​ട​ക്കു​ക​യാ​യി​രു​ന്ന ഞാ​ൻ പി​ട​െ​ഞ്ഞ​ണീ​റ്റു. 'ഏ​ത് അ​ഷ്‌​ഫാ​ഖ്​?' 'ന​മ്മ​ടൊ​പ്പം ഇ​സ്‌​ലാ​ഹി​യ​യി​ലു​ണ്ടാ​യി​രു​ന്ന... ഞാ​ൻ ത​രി​ച്ചു​നി​ന്നു​പോ​യി. ഒ​ന്നും ശ​ബ്​​ദി​ക്കാ​നാ​യി​ല്ല. ഇ​നി​യൊ​രി​ക്ക​ലും തി​രി​ച്ചു​വ​രാ​ത്തൊ​രി​ട​ത്തേ​ക്ക്​ അ​വ​ൻ പോ​യി​രി​ക്കു​ന്നു. ആ ​ഉ​മ്മ​യെ​യും അ​വ​രു​ടെ പ്രാ​ർ​ഥ​ന​യും പ​റ​ച്ചി​ലു​ക​ളും മ​ന​സ്സി​ൽ നി​റ​ഞ്ഞ​ങ്ങ​നെ നി​ന്നു.

പി​ന്നീ​ട്​ ഫേ​സ്​​ബു​ക്കി​ൽ അ​വ​െൻറ പ്രൊ​ഫൈ​ൽ പ​ര​തി ക​ണ്ടെ​ത്തി നോ​ക്കു​േ​മ്പാ​ൾ, മെ​സ​ഞ്ച​റി​ൽ എ​ന്നോ എ​നി​ക്ക​യ​ച്ച ഒ​രു സ​ലാം അ​വി​ടെ മ​ട​ക്ക​പ്പെ​ടാ​തെ കി​ട​ക്കു​ന്നു... 

Tags:    
News Summary - Habeebi Habeebi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.