???? ??????? ???? ??????????? ??????????? ?????? ?? ???? ??????????? ????????? ?????? ??.?. ?????????? ?????? ???? ????? ????? ??????? ????? ??????????? ???????????????

എം.എ. യൂസഫലിക്ക് മക്ക ഗവർണ്ണറുടെ ആദരവ്‌ 

മക്ക: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിക്ക് മക്ക ഗവർണ്ണറും സൽമാൻ രാജാവി​​െൻറ ഉപദേശകനുമായ ഖാലിദ് അൽ ഫൈസൽ രാജകുമാര​​െൻറ ആദരവ്. 

കോവിഡ്  വ്യാപനം മൂലം ദുരിതത്തിലായ മക്കയിലെ ചെറുകിട കച്ചവടക്കാർക്കും അവരുടെ കുടുംബങ്ങൾക്കും  സഹായം എത്തിക്കുന്നതിനായി ഗവർണ്ണറേറ്റി​​െൻറ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ "ബിറന്‍ ബി മക്ക"  പദ്ധതിയിൽ സജീവ പങ്കാളിത്തം വഹിച്ചതിനാണ് ഗവർണ്ണറുടെ ആദരവ്. 10 ലക്ഷം സൗദി റിയാലാണ് ചെറുകിട കച്ചവടക്കാർക്ക് ആശ്വാസമെത്തിക്കുന്നതിനായി എം.എ. യൂസഫലി ഈ പദ്ധതിയിലേക്ക് നൽകിയത്. 

മക്കയിലെ ഗവർണ്ണർ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ എം.എ. യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ജിദ്ദ റീജണൽ ഡയറക്ടർ റഫീഖ് യാരത്തിങ്കൽ മക്ക ഗവർണ്ണർ ഖാലിദ് അൽ ഫൈസൽ രാജകുമാരനിൽ നിന്നും  ഉപഹാരം ഏറ്റുവാങ്ങി. 

Tags:    
News Summary - gulf updates ma yousufali award -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.